അമിതാഭ് ബച്ചന്, ആയുഷ്മാന്‍ ഖുറാന എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് ഗുലാബോ സീതാബോ. പഴയ വീടിന്റെ ഉടമയായ മിര്‍സ ഷെയ്ക്കിന്റെ വേഷത്തിലാണ് അമിതാഭ് ബച്ചൻ ചിത്രത്തിൽ എത്തുന്നത്. ആയുഷ്മാന്‍ തന്റെ വാടകക്കാരനായ ബാങ്കി സോദി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയിലര്‍ ഇതിനകം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.
കൊറോണ വൈറസ് പാന്‍ഡെമിക് കാരണം തിയേറ്ററുകള്‍ അടച്ച സാഹചര്യത്തില്‍ ഒടിടി റിലീസിന് പോകുന്ന ആദ്യ ബോളിവുഡ് ചിത്രമാണ് ഗുലാബോ സീതാബോ. ജൂഹി ചതുര്‍വേദിയുടെ തിരക്കഥയിൽ ഷുജിത് സര്‍ക്കാര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിക്ക് ഡോണറിനുശേഷം ആയുഷ്മാനും പികുവിന് ശേഷം അമിതാഭ് ബച്ചനും ഷുജിത് സർക്കാരിനൊപ്പം ഒന്നിക്കുന്ന സിനിമയാണിത്.
ഒരു കോമഡി ഫാമിലി ഡ്രാമയാണെന്ന സൂചനയാണ് ചിത്രത്തിന്റെ ട്രെയിലർ നൽകിയിരിക്കുന്നത്. വിക്ക് ഡോണറിനുശേഷം ആയുഷ്മാനും പികുവിന് ശേഷം അമിതാഭ് ബച്ചനും ഷുജിത് സർക്കാരിനൊപ്പം ഒന്നിക്കുന്ന സിനിമയാണിത്. ലോക്ക് ഡൗണായതിനാൽ തീയേറ്ററുകള്‍ അടച്ചതോടെ ആമസോൺ പ്രൈം വഴി റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന ബോളിവുഡ് ചിത്രങ്ങളിൽ ആദ്യത്തേതാണ് ഗുലാബോ സിതാബോ.
ബോളിവുഡ് സിനിമകളുടെ വന്‍ മാര്‍ക്കറ്റ് മനസിലാക്കി അതിനനുസരിച്ചുള്ള സ്ട്രീമിംഗ് ആണ് ആമസോണ്‍ പ്രൈം ഒരുക്കുന്നത്. ഇരുനൂറില്‍ ഏറെ രാജ്യങ്ങളില്‍ ചിത്രം കാണാനാവും. സബ് ടൈറ്റില്‍ ഇംഗ്ലീഷില്‍ മാത്രമല്ല, അറബിക്, റഷ്യന്‍, പോളിഷ്, ജര്‍മ്മന്‍, ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, ഇന്‍ഡോനേഷ്യന്‍, കൊറിയന്‍, ടര്‍ക്കിഷ് ഉള്‍പ്പെടെ പതിനഞ്ച് ഭാഷകളിലുണ്ട്.
2019ൽ ഡൽഹിയിൽ നിന്ന് ബ്ലോഗർ മായങ്ക് ഓസ്റ്റൻ സൂഫി പകർത്തിയ ഒരു ചിത്രവും ഗുലാബോ സിതാബോയിലെ അമിതാഭ് ബച്ചന്റെ ലുക്കും തമ്മിൽ അസാമാന്യമായ സാമ്യതയുള്ള കാര്യമാണ് ഇപ്പോൾ ബോളിവുഡിലെ പ്രധാന ചർച്ചാവിഷയം. നരച്ച താടിയും മീശയുമായി തലമുഴുവൻ മൂടി ഒരു സ്കാര്‍ഫ് കെട്ടിയ വൃദ്ധന്റെ ചിത്രത്തിന്റേതിനു സാമ്യതയുള്ളതാണ് ബച്ചന്റെ ചിത്രത്തിലെ ലുക്കും. എന്നാൽ ഈ ലുക്കാണോ അമിതാഭ് ബച്ചന്റെ കഥാപാത്രത്തിന് ആധാരമായതെന്നതിനെ കുറിച്ചൊന്നും സിനിമയുടെ അണിയറപ്രവർത്തകര്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല.