തെന്നിന്ത്യയിലെ മാദക സുന്ദരിയായി അറിയപ്പെട്ടിരുന്ന നടിയാണ് നമിത. നിരവധി ഐറ്റം ഡാന്‍സിലൂടെ തിളങ്ങി നിന്ന നമിത യുവാക്കളുടെ ആവേശമായിരുന്നു. മലയാളത്തില്‍ പുലിമുരുകനിലെ ജൂലിയായി വന്ന് കൈയടി വാങ്ങിയിരുന്നു. 2017 ലാണ് വിവാഹിതയാവുന്നത്. ഇടയ്ക്ക് ഒന്ന് ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും വിവാഹം കഴിഞ്ഞതോടെ സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ് നടി.
ശരീരം വളരെയധികം തടിച്ചിട്ടുള്ള പ്രകൃതമാണ് നമിതയുടേത്. എന്നാല്‍ പുതിയ ഫോട്ടോസ് കണ്ടാല്‍ ആരും അത് വിശ്വസിക്കില്ല. അത്രയധികം മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. ഇതിന് പിന്നില്‍ ഒരു കഥയുണ്ടെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് നടിയിപ്പോള്‍. ഇന്‍സ്റ്റാഗ്രാമിലൂടെ പത്ത് വര്‍ഷം മുന്പുള്ളതും ഇപ്പോഴത്തെയും ഫോട്ടോസ് പങ്കുവെച്ചാണ് വിഷാദരോഗത്തില്‍ നിന്നും മറികടന്ന കഥ നമിത വിവരിക്കുന്നത്.
Content Highlight: Glamour actress Namitha talks about her depression