ഷൂട്ടിംഗിനിടെ സിനിമാതാരം ഫഹദ് ഫാസിലിനു പരിക്കേറ്റു.
നവാഗതനായ സജിമോന്‍ പ്രഭാകരന് സംവിധാനം ചെയ്യുന്ന ‘മലയൻകുഞ്ഞ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം സംഭവിച്ചത്. കെട്ടിടത്തിനു മുകളിൽ നിന്ന് മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്. ചൊവ്വാഴ്ചയാണ് അപകടം നടന്നത്.
ഏലൂരിനടുത്തുള്ള ഓഡിറ്റോറിയത്തിലെ സെറ്റിലായിരുന്നു ഷൂട്ടി൦ഗ് നടന്നത്. ഷൂട്ട് ചെയ്യുന്നതിനിടെ ബാലന്‍സ് തെറ്റി താരം താഴേയ്ക്ക് വീഴുകയായിരുന്നുവെന്നാണ് സൂചന. താരത്തിന്റെ മൂക്കിന് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഉടൻ താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആശുപത്രിയില്‍ കഴിയുന്ന ഫഹദിന് വീഴ്ചയുടേതായ ചെറിയ വേദനകളൊഴിച്ചു നിർത്തിയാൽ മറ്റു കുഴപ്പങ്ങളൊന്നുമില്ലെന്ന് സിനിമയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അതിജീവനം പ്രമേയമാക്കുന്ന ചിത്രമാണ് ‘മലയൻകുഞ്ഞ്.
മഹേഷ് നാരായണന് രചനയും ഛായാഗ്രഹണവും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംവിധായകന് ഫാസില്‍ ആണ്. ഫഹദിന്റെ അരങ്ങേറ്റചിത്രമായ ‘കൈയെത്തും ദൂരത്തി’ന്റെ സംവിധാനവും നിര്‍മ്മാണവും ഫാസില്‍ ആയിരുന്നു. 18 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇരുവരും വീണ്ടും ഒരു ചിത്രത്തിനുവേണ്ടി ഒന്നിക്കുന്നത്.
Content Highlight: Fahad Fazil was injured during the shooting