മലയാളികളുടെ പ്രിയ താരമാണ് എസ്തര് അനില്‍. ബാലതാരമായി സിനിമയിലെത്തിയ എസ്തര് ഇന്ന് മലയാള സിനിമയിലെ ഭാവി വാഗ്ദാനങ്ങളിലൊന്നാണ്. പഠനത്തിനായി ചെറിയൊരു ഇടവേളയെടുത്ത എസ്തര് ദൃശ്യം 2വിലൂടെ തിരികെ വന്നിരിക്കുകയാണ് ഇപ്പോള്‍. ബാലതാരമായിരുന്ന എസ്തര് ഓള് എന്ന ചിത്രത്തിലൂടയായിരുന്നു നായികയായി മാറുന്നത്. ഭാവിയില്‍ എസ്തറില്‍ നിന്നും മികച്ച കഥാപാത്രങ്ങള്‍ പ്രതീക്ഷിക്കാമെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തലുകള്‍.
മലയാളികളെ പോലെ തന്നെ മറ്റ് ഭാഷകളിലും ദൃശ്യത്തിലെ പെണ്‍കുട്ടിയാണ് എസ്തര്. തെലുങ്കില്‍ താന്‍ ഇപ്പോഴും വെങ്കിടേഷിന്റെ ചിന്ന പാപ്പയാണെന്ന് എസ്തര് പറയുന്നു. ദൃശ്യത്തിന്റെ തെലുങ്ക് റീമേക്കില്‍ വെങ്കിടേഷായിരുന്നു നായകന്. തമിഴിലും എസ്തര് അഭിനയിച്ചിരുന്നു. ഇതെല്ലാം തന്റെ ഭാഗ്യമാണെന്ന് എസ്തര് പറയുന്നു. മനോരമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് എസ്തര് മനസ് തുറന്നത്.
മുംബൈ സെന്റ് സേവ്യേഴ്സിലെ വിദ്യാര്‍ത്ഥിയാണ് എസ്തര് ഇപ്പോള്‍. അവിടെ പഠിക്കുക എന്നത് തന്റെ ആഗ്രഹമായിരുന്നുവെന്നും എസ്തര് പറയുന്നു. സെറ്റിലിരുന്നായിരുന്നു ക്ലാസുകളില്‍ പങ്കെടുത്തതെന്നും എസ്തര് പറയുന്നു. അപ്പോഴൊക്കെ എസ്തര് ആ റൂമിലിരുന്നു കോപ്പിയടിക്കുന്നുണ്ടാകുമെന്ന് പറഞ്ഞ് മോഹന്‍ലാല്‍ കളിയാക്കുമായിരുന്നുവെന്നും എസ്തര് ഓര്‍ക്കുന്നു. അതുകൊണ്ടു തന്നെ ഇത്തരം കാര്യങ്ങളില്‍ പ്രതികരിക്കാതെ മാറിനില്‍ക്കാറാണു പതിവ്. പക്ഷേ, അനശ്വരയ്ക്കു നേരെയുള്ള പ്രശ്നത്തില്‍ പ്രതികരിച്ചിരുന്നു എന്നും എസ്തര് വ്യക്തമാക്കുന്നു. ഇതിനിടെ മുംബൈയിലായിരുന്ന സമയത്ത് ചില ബോളിവുഡ് സിനിമകള്‍ക്ക് ഓഡിഷന് പോയപ്പോഴുണ്ടായ അനുഭവും എസ്തര് തുറന്നു പറയുന്നു. പക്ഷെ ബോളിവുഡില്‍ അഭിനയിക്കുക എന്ന ആഗ്രഹം തനിക്കില്ലെന്നും എസ്തര് വ്യക്തമാക്കി.
”അങ്ങനെയൊരു ആഗ്രഹമില്ല. പണ്ടേ തന്നെ ഹിന്ദി സിനിമകളോടും അതിലെ കഥയോടും പ്രിയം തോന്നിയിട്ടില്ല. കൂട്ടുകാര്‍ നിര്‍ബന്ധിച്ച് രണ്ടിടത്ത് ഓഡിഷനു പോയിരുന്നു. പക്ഷേ, വെളുത്തിരിക്കണം, പ്രത്യേക സ്റ്റൈലില്‍ സംസാരിക്കണം എന്നൊക്കെയുള്ള അവരുടെ ചില രീതികളോട് ഒട്ടും യോജിക്കാനായിട്ടില്ല” എസ്തര് പറയുന്നു. ബോളിവുഡ് മോശമാണെന്നല്ലെന്നും എവിടെയായാലും നല്ല സിനിമയുടെ ഭാഗമാകണമെന്നാണ് ആഗ്രഹം എന്നും എസ്തര് വ്യക്തമാക്കി.
Content Highlight: Actress should be fair, speak in a particular style, Esther talks about her Bollywood audition experiences