മലയാളത്തിലും തമിഴിലും ഒരുപോലെ ആരാധകർ ഉള്ള താരമാണ് വിക്രം. അച്ഛന്റെ പിറകെ മകൻ ദ്രുവും ഇപ്പോൾ സിനിമയിലേക്ക് എത്തി ചേർന്നിരിക്കുകയാണ്. നിരവധി ഹിറ്റ് സിനിമകൾ ആണ് വിക്രം തൻറെ പേരിൽ ആക്കിയിട്ടുള്ളത്. മണി രത്നത്തിന്റെ പൊന്നിയിൽ സെൽവൻ, ചിയാൻ 60 തുടങ്ങിയ ചിത്രങ്ങളിൽ വിക്രമിനൊപ്പം മകൻ ധ്രുവും എത്തുന്നുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയിൽ ചിയാൻ വിക്രം ലോക്ക് ഡൌൺ നിയമങ്ങൾ ലംഖിച്ചു എന്ന രീതിയിൽ ഉള്ള വാർത്തകൾ ആണ് പ്രചരിക്കുന്നത്.
നൂറിലധികം ആളുകൾ പങ്കെടുത്ത ഒരു വിവാഹ ചടങ്ങിൽ വിക്രം മാസ്ക് ധരിക്കാതെ എത്തിയിരിക്കുന്ന ഒരു ചിത്രം ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. എന്നാൽ സോഷ്യൽ മീഡിയിൽ പ്രചരിക്കുന്ന ഈ ചിത്രം വ്യാജം ആണെന്നും വിക്രമിന്റെ വരാനിരിക്കുന്ന ചിത്രം കോബ്രയിലെ ഷൂട്ടിംഗ് സമയത്തുള്ള ഒരു ചിത്രം ആണെന്നും പറയപ്പെടുന്നുണ്ട്. ചിത്ത്രിൽ കോബ്രയിലെ നായിക ശ്രീനിധി ഷെട്ടി വിവാഹ വേഷത്തിൽ നിൽക്കുന്നത് കാണാം. ഒപ്പം റോബോ ശങ്കറിനെയും കാണുവാൻ സാധിക്കും.
ചിത്രത്തിലെ റഹ്മാൻ ട്യൂൺ ചെയ്ത തുമ്പി തുള്ളൽ എന്ന ഗാനം ഉടൻ റിലീസ് ചെയ്യും എന്നാണ് പുതിയതായി അറിയുവാൻ കഴിയുന്ന വാർത്ത. ചിത്രത്തിൽ വിക്രമിനൊപ്പം റോബോ ശങ്കർ ഇർഫാൻ പാത്തൻ തുടങ്ങിയവരും അഭിനയിക്കുന്നു. സെവൻ സ്ക്രീൻ ബാനറിന്റെ കീഴിൽ ലളിത് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്.