സമൂഹ മാധ്യമങ്ങളിൽ പ്രത്യേകിച്ച് ഹ്രസ്വ വീഡിയോ ആപ്പ് ആയ ടിക് ടോക്കിലെ ഒരു പ്രധാന സെഗ്മെന്റാണ് ചലഞ്ചുകൾ. ഇന്ത്യയിൽ നിരോധിക്കപ്പെട്ടു എങ്കിലും ടിക് ടോക്കിലെ ചലഞ്ചുകൾ ഇൻസ്റ്റാഗ്രാം റീൽസ് പോലുള്ള എതിരാളികളിപ്പോടെ നമുക്കിടയിലും എത്തുന്നുണ്ട്. ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുന്ന ഒരു ചലഞ്ച് ആണ് സെന്റർ ഓഫ് ഗ്രാവിറ്റി. പുരുഷന്മാരെ നാണംകെടുത്താനായി രൂപകൽപ്പന ചെയ്ത ചലഞ്ച് എന്ന് ആരെങ്കിലും സെന്റർ ഓഫ് ഗ്രാവിറ്റി ചലഞ്ചിനെ വിശേഷിപ്പിച്ചാൽ തെറ്റ് പറയാൻ പറ്റില്ല. കാരണം ബഹുഭൂരിപക്ഷം ആണുങ്ങളും ഈ ചലഞ്ചിൽ തോറ്റ് തൊപ്പിയിടുന്നത് പതിവാണ്.
View this post on Instagram
നിലത്ത് ഒരു പായ വിരിച്ച് കൈപ്പത്തിയും കാൽമുട്ടും നിലത്ത് അമർത്തി നിൽക്കുക. കുട്ടികളുടെ അടുത്ത് കളിയ്ക്കാൻ നിന്നുകൊടുക്കുന്ന അതെ പൊസിഷൻ തന്നെ. ഇനി കൈകൾ മടക്കി കൈമുട്ട് നിലത്ത് മുട്ടിക്കുകയും അതെ സമയം കൈപ്പത്തി പൊക്കി ഇരു കൈപ്പത്തിയും ചേർത്ത് വച്ച് അവിടെ നിങ്ങളുടെ തല വയ്ക്കുക. ഇനിയാണ് തന്ത്രപ്രധാനമായ കാര്യം. പെട്ടന്ന് ഇരു കൈകളും നിങ്ങളുടെ തുട ഭാഗത്തിന്റെ പിൻഭാഗത്തേക്ക് വേഗത്തിൽ കൊണ്ട് വരുക. നിങ്ങൾ ഒരു പുരുഷൻ ആണെങ്കിൽ ബാലൻസ് തെറ്റി മുഖമടിച്ച് വീഴാനുള്ള സാദ്ധ്യത ഏറെയാണ്. അതെ സമയം സ്ത്രീകൾ ഭൂഭാഗം പേർക്കും ബാലൻസ് ചെയ്യാൻ സാധിക്കുന്നുണ്ട് എന്നതാണ് രസകരമായ വസ്തുത.
എന്തുകൊണ്ട് പുരുഷന്മാർ പരാജയപ്പെടുന്നു?
ഇതിനു യാഥാർത്ഥതയിൽ ശാസ്ത്രീയമായ ഒരു വിശദീകരണം ലഭ്യമല്ല. അതെ സമയം വിവിധ റിപോർട്ടുകൾ അനുസരിച്ച് ആണുങ്ങൾക്ക് ഗുരുത്വാകർഷണ കേന്ദ്രം കുറവാണെന്നതാണ് ഒരു കാരണം. ഒരു സ്ത്രീയുടെ ഗുരുത്വാകർഷണ കേന്ദ്രം പുരുഷനേക്കാൾ 8 മുതൽ 15 ശതമാനം വരെ കുറവാണെന്ന് അക്കാദമിക് ജേണലായ തിയററ്റിക്കൽ ബയോളജി ആൻഡ് മെഡിക്കൽ മോഡലിംഗിലെ ഒരു ലേഖനം പറയുന്നു. സ്ത്രീകളുടെ താഴ്ന്ന ഗുരുത്വാകർഷണ കേന്ദ്രം മികച്ച ബാലൻസ് സ്ത്രീകൾക്ക് നൽകുന്നുവത്രെ. ഗർഭകാലത്ത് ഇതാണ് വലിയ വയറുമായി നടക്കുമ്പോഴും സ്ഥിരത നിലനിർത്താൻ സ്ത്രീകളെ സഹായിക്കുന്നതത്രെ.
View this post on Instagram
ഇതിനർത്ഥം എല്ലാ പുരുഷന്മാരും ഈ ചലഞ്ചിൽ തോൽക്കുന്നു എന്നും എല്ലാ സ്ത്രീകളും വിജയിക്കുന്നു എന്നും അർഥം ഇല്ല. ശരീരഭാരം, ബാലൻസ് എന്നിങ്ങനെ പല ഘടകങ്ങളും ആശ്രയിച്ച് ചില പുരുഷന്മാർക്ക് ഈ ചലഞ്ചിൽ പുഷ്പം പോലെ വിജയിക്കാൻ സാധിക്കും. സെന്റർ ഓഫ് ഗ്രാവിറ്റി ചലഞ്ചിൽ പരാജയപ്പെടുന്ന സ്ത്രീകളുമുണ്ട് കേട്ടോ…
Content Highlight: ‘Center of Gravity’ Challenge