പാലും കൽക്കണ്ടും കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയണ്ടേ? ഒരു വശത്ത് പോഷകാഹാരത്തിന്റെ കാര്യത്തിൽ പാൽ ഒരു സമ്പൂർണ്ണ ആഹാരമാണ് എന്നാൽ മറുവശത്ത് കൽക്കണ്ടിന്റെ മധുരം മനസ്സിനൊപ്പം തലച്ചോറിനും സന്തോഷം നൽകുന്നു. എന്നാൽ ഇവ രണ്ടും ഒരുമിച്ച് കഴിച്ചാൽ ശരീരത്തിന് അതിശയകരമായ ഗുണങ്ങൾ ലഭിക്കും.
പാലിൽ ധാരാളം പ്രോട്ടീൻ, കാൽസ്യം, നിയാസിൻ, ഫോസ്ഫറസ്, മഗ്നീഷ്യം, അയോഡിൻ, ധാതുക്കൾ, കൊഴുപ്പ്, ഊർജ്ജം, റൈബോഫ്ലേവിൻ (വിറ്റാമിൻ ബി -2) എന്നിവ കൂടാതെ വിറ്റാമിൻ എ, ഡി, കെ, ഇ എന്നിവയും അടങ്ങിയിട്ടുണ്ട്. പല രോഗങ്ങൾക്കെതിരെയും നാം കൽക്കണ്ട് ഉപയോഗിക്കുന്നു. ഒരു ആന്റിസിഡ് ഏജന്റായി കൽക്കണ്ട് പാലിൽ പ്രവർത്തിക്കുന്നു. വര് അറിയാം ഇവ രണ്ടും കഴിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച്…
ഇളം ചൂടുള്ള പാലിൽ കൽക്കണ്ട് ചേർത്ത് കുടിക്കുന്നത് നിങ്ങളുടെ മനസ്സിന്റെ പുതുമ നിലനിർത്തുന്നതിനും ഇതിലൂടെ നല്ല ഉറക്കത്തിനും നല്ലതാണ്. ഇളം ചൂടുള്ള പാലിൽ കൽക്കണ്ട് ചേർത്ത് കുടിക്കുന്നത് കണ്ണുകൾക്ക് വളരെ ഗുണം ചെയ്യും. കണ്ണുകൾ ആരോഗ്യത്തോടെയിരിക്കും. ഡോക്ടർമാരും ഇത് കഴിക്കാൻ ശുപാർശ ചെയ്യാറുണ്ട്.
തിമിരം പോലുള്ള പ്രശ്നങ്ങളിൽ പോലും ഈ പാനീയം കഴിക്കുന്നത് വളരെ നല്ലതാണ്.
അസിഡിറ്റി പ്രശ്നമുണ്ടെങ്കിൽ തണുത്ത പാലിൽ കൽക്കണ്ട് ചേർത്ത് കഴിക്കുന്നത് ആശ്വാസം നൽകുന്നു. കൽക്കണ്ടിന് ദഹനഗുണങ്ങളുണ്ട് അതിനാൽ ഇത് ദഹനത്തെ സഹായിക്കുന്നു.
ഉറങ്ങുന്നതിനുമുമ്പ് കൽക്കണ്ട് പാലിൽ ചേർത്ത് കഴിക്കുന്നത് മെമ്മറി ശക്തമാക്കുന്നതിനും തലച്ചോറ് ഷാർപ്പ് ആകുന്നതിനും നല്ലതാണ്. കൂടാതെ ഇത് കുടിക്കുന്നത് പിരിമുറുക്കവും മാനസിക തളർച്ചയും നീങ്ങുന്നു.
നിങ്ങൾക്ക് വിളർച്ച ഉണ്ടെങ്കിൽ നിങ്ങൾക്ക് പാലും കൽക്കണ്ടും ചേർത്ത് കഴിക്കാം. വിളർച്ച ഉണ്ടാകുമ്പോൾ ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നു, അതിനാൽ ഈ പാനീയത്തിന്റെ ഉപയോഗം ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് സഹായിക്കും. ഒപ്പം രക്തചംക്രമണം മെച്ചപ്പെടുത്തുന്നു.
ചൂടുള്ള പാലിൽ കൽക്കണ്ടിന് പുറമേ കുങ്കുമം കലർത്തി കൂടിക്കുകയാണെങ്കിൽ പുരുഷന്മാർക്ക് അതിശയകരമായ ഗുണങ്ങൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ശരീരത്തിന് നല്ല ശക്തിയും സജീവവുമാകും. ഒപ്പം ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവും വർദ്ധിക്കുന്നു. ഇത് ചർമ്മത്തിന് തിളക്കം നൽകുന്നു കൂടാതെ പുരുഷന്മാരുടെ ലൈംഗിക ശേഷിയിലുള്ള ദുർബലത നീക്കംചെയ്യുന്നതിനും ഈ ഡ്രിംഗ് സഹായിക്കുന്നു.
ഈ മിശ്രിതം കുടിക്കുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യം രാത്രി ഉറങ്ങുന്നതിന് മുൻപ് വേണം പാലിൽ കൽക്കണ്ട് ചേർത്ത് കുടിക്കാൻ എന്നതാണ്.
Content Highlight: Benefits of men drinking milk and other produces