2019ന്റെ താരം അക്ഷയ് കുമാറെന്ന് പേടിഎം എന്റര്ടെയിന്മെന്റ്സ റിപ്പോര്‍ട്ട്. കേസരി, മിഷന് മംഗല്‍, ഹൗസ്ഫുള് 4, ഗുഡ് ന്യൂസ് എന്നീ നാല് സിനിമകളാണ് അക്ഷ് കുമാറിനെ 2019ലെ താരമാക്കിയത്. ഗണിതശാസ്ത്രജ്ഞന് ആനന്ദ് കുമാറിന്റെ ജീവിതം ആസ്പദമാക്കി ഒരുങ്ങിയ സൂപ്പര്‍ 30 എന്ന ചിത്രത്തിലെ പരീക്ഷണം ഹൃത്വിക്കിനെയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാക്കി. കഴിഞ്ഞവര്‍ഷത്തെ താരങ്ങളായി അക്ഷയ് കുമാറും ഹൃതിക് റോഷനുമാണ് മുന്നില്‍. ദേശീയ അവാര്‍ഡ് ജേതാവ് ആയുഷ്മാന്‍ ഖൂറാന മൂന്നാമതാണ്.ഏകദേശം 2200ലധികം സിനിമകളാണ് 2019ല്‍ ഇന്ത്യക്കാര്‍ കണ്ടത്. ഡല്‍ഹിയിലാണ് ഏറ്റവുമധികം സിനിമാ ബുക്കിങ്ങുകള്‍ നടന്നത്. പിന്നാലെ ചെന്നൈയും മുംബൈയുമാണ് ടിക്കറ്റ് ബുക്കിങ്ങില്‍ മുന്നില്‍. നടിമാരില്‍ കബീര്‍ സിങ്ങിലെ അഭിനയത്തിന് കിയാറ അഡ്വാനി ആദ്യ സ്ഥാനത്തെത്തി.
സഹോയിലെയും ചിച്ചോരെയിലെയും അഭിനയത്തിന് ശ്രദ്ധ കപൂര്‍ രണ്ടാമതെത്തി. ലൂക്കാ ചുപ്പി, അര്ജ്ജുന് പട്ടിയാല, ഹൗസ്ഫ4, പാനിപത്ത് എന്നീ ചിത്രങ്ങളിലെ പ്രകടനം കൃതി സനോണിനെ മൂന്നാമതെത്തിച്ചു. പേടിഎം എന്റര്ടെയിന്മെന്റ്സ് പുറത്തുവിട്ട 2019ലെ മൂവി ട്രെന്‍ഡ്സ് ലിസ്റ്റിലാണ് കഴിഞ്ഞ വര്‍ഷത്തെ താരങ്ങളെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്.ഹോളിവുഡ് ബ്ലോക്ബസ്റ്റര്‍ ചിത്രം അവഞ്ചേഴ്സ് ആണ് സിനിമപ്രേമികളുടെ 2019ലെ ആദ്യ ചോയിസ്. ചിത്രത്തിന്റെ ടിക്കറ്റുവില്പ്പനയില് 50 ശതമാനവും ഹിന്ദി, തമിഴ്, തെലുങ്ക് പതിപ്പുകളുടേതായിരുന്നു. ഒരു മിനിറ്റില്‍ പേടിഎമ്മില്‍ 1400ടിക്കറ്റുകള്‍ വിറ്റതാണ് അവഞ്ചേഴ്സിന്റെ റെക്കോര്‍ഡ്. ഷാഹിദ് കപൂറിന്റെ കബീര്‍ സിങ്ങും പ്രഭാസിന്റെ സഹോയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. പ്രാദേശിക തലത്തില്‍ വിജയ് നായകനായ തമിഴ് ചിത്രം ബിഗില്‍ ആണ് മുന്നില്‍. മഹേഷ് ബാബുവിന്റെ മഹര്‍ഷി (തെലുങ്ക്) രണ്ടാമതാണ്.