നിരവധി കരുത്തുറ്റ വേഷങ്ങളിലൂടെ തെന്നിന്ത്യയില്‍ ശ്രദ്ധേയയായ നടിയാണ് ഐശ്വര്യ രാജേഷ്. ചെയ്ത ചിത്രങ്ങൾ എല്ലാം വൻ വിജയവും ആയിരുന്നു. നായിക പ്രാധാന്യം ഉള്ള കാന പോലുള്ള ചിത്രങ്ങൾ എല്ലാം വളരെ അനായാസം ചെയ്ത് ഐശ്വര്യയ്ക്ക് നിരവധി പ്രശംസകൾ ആണ് ലഭിച്ചത്. തെന്നിന്ത്യയിലെ മുൻ നിര നായകന്മാർക്കൊപ്പം സ്ക്രീൻ പങ്കിടാൻ വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ താരത്തിന് കഴിഞ്ഞിരുന്നു. ജോമോന്റെ സുവിശേഷങ്ങള്‍ എന്ന മലയാള ചിത്രത്തിലൂടെയാണ് ഐശ്വര്യ മലയാളികൾക്ക് സുപരിചിതയാണ് മാറിയത്.
അടുത്തിടെ ഒരു വേദിയില്‍ താന്‍ ജനിച്ചത് ചേരിയിലാണെന്നും അമ്മയ്ക്കുവേണ്ടിയാണ് സിനിമയിലേക്കുള്ള വഴി തെരഞ്ഞെടുത്തതെന്നും ഐശ്വര്യ തുറന്നു പറഞ്ഞത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. സെലിബ്രിറ്റി ജാഡകളില്ലാതെ പട്ടിണിയിലും ദുരിതത്തിലുമാണ് വളർന്നതെന്നും ജനിച്ചുവളർന്ന ചേരിയിൽ ഇപ്പോഴും പോകാറുണ്ടെന്നും അവിടെ വീടിന് ചുറ്റുമുളളവരുമായി ഇപ്പോഴും നല്ല ബന്ധമുണ്ടെന്നും ഐശ്വര്യ പറയുന്നു. കാക്കാമുട്ടൈ എന്ന സിനിമ വൻ ഹിറ്റായതോടെയാണ് തമിഴിലും മലയാളത്തിലും ഐശ്വര്യ രാജേഷ് താരമാകുന്നത്.
കഴിഞ്ഞു പോയ തന്റെ കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതത്തെ പറ്റി ഐശ്വര്യ പലപ്പോഴും മനസുതുറക്കാറുണ്ട്. വളരെ അധികം കഷ്ടപാടുകളിൽ ആണ് താൻ വളർന്നതെന്നും നിറത്തിന്റെ പേരിൽ പലപ്പോഴും താൻ പിന്തള്ളപ്പെട്ടുവെന്നും താരം നേര്ത്ത പറഞ്ഞിട്ടുണ്ട്. ഒരിക്കലും ഒരു നായികയാകാൻ തനിക്ക് കഴിയില്ലെന്ന് സംവിധായകൻ പറഞ്ഞിട്ടുണ്ടെന്നും എന്നാൽ സിനിമ എന്ന ശ്രമം അവസാനിപ്പിക്കാഞ്ഞത് കൊണ്ടാണ് എനിക്ക് ഇന്ന് ഈ സൗഭാഗ്യങ്ങൾ ഒക്കെ ഉണ്ടായതെന്നും ഐശ്വര്യ പറഞ്ഞിരുന്നു.
കോളനിയിൽ ആണ് ഞാൻ ജനിച്ചതും വളർന്നതും. എന്നാൽ ഇപ്പോൾ എനിക്ക് ചെന്നൈയിൽ നല്ല വീടുണ്ട്. നന്നായി സമ്പാദിക്കുന്നുമുണ്ട്. പക്ഷേ ഇന്നും എന്റെ അമ്മ എൽഐസി ഏജന്റായി ജോലി ചെയ്യുന്നു. വെട്രിമാരനെയോ, വിജയ് സേതുപതിയെയോ കാണുമ്പോൾ അമ്മ ചോദിക്കും, സാർ ഒരു പോളിസി… എനിക്ക് ചിരിവരും. പക്ഷേ അമ്മ പറയും, ഇത് എന്റെ ജീവിതമാണ്. നാളെ മക്കളുടെ സമ്പാദ്യം ഇല്ലാതായാലും എനിക്ക് ആരുടെയും കാല് പിടിക്കാതെ ജീവിക്കണം. ഈ ധൈര്യമാണ് എന്നെ ഇവിടെ എത്തിച്ചത്. അമ്മയ്ക്ക് വേണ്ടി തന്നെയാണ് ഞാൻ സിനിമയിലേക്ക് വന്നത്. സിനിമയിൽ വന്നാൽ കൂടുതൽ പ്രതിഫലം ലഭിക്കുമെന്ന് ഞാൻ അറിഞ്ഞു. എന്റെ അമ്മയുടെ കഷ്ടപ്പാടുകൾ കുറക്കാൻ ഞാൻ കണ്ട വഴിയാണ് സിനിമ എന്നും ഐശ്വര്യ പറഞ്ഞു.