Home Silver Screen യോഗ എന്നും സംയുക്തയ്ക്ക് ആവേശം ആണ്, വൈറലായി താരത്തിന്റെ യോഗ വീഡിയോ!

യോഗ എന്നും സംയുക്തയ്ക്ക് ആവേശം ആണ്, വൈറലായി താരത്തിന്റെ യോഗ വീഡിയോ!

Facebook
Twitter
Pinterest
WhatsApp

മലയാളികളുടെ സ്വന്തം താരമാണ് സംയുക്ത മേനോൻ. ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷം സംയുക്ത സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണെങ്കിലും താരത്തിന്റെ  ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ  വ്യാപകമായി പ്രചരിക്കാറുണ്ട്. സിനിമയിൽ നിന്നും മാറിയതിനു ശേഷം മലയാളികൾ ഏറ്റവും കൂടുതൽ തവണ കണ്ടിട്ടുള്ളത് താരത്തിന്റെ യോഗ ചിത്രങ്ങൾ ആണ്. ഇപ്പോൾ ഇതാ വനിത മാസികയ്ക്കായി നടി ചെയ്ത യോഗ ഫോട്ടോഷൂട്ടിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ചുരുങ്ങിയ സമയം കൊണ്ട് വൈറലായിരിക്കുന്നു.

വിവിധ രീതികളില്‍ സംയുക്ത യോഗാഭ്യാസം നടത്തുന്നത് വിഡിയോയില്‍ കാണാം. യോഗാ മുദ്രകളും അഭ്യാസങ്ങളും കാണിച്ചുകൊണ്ടായിരുന്നു ഫോട്ടോഷൂട്ട്. ചുവപ്പ് ഗൗണും മഞ്ഞ് ചുരിദാറുമാണ് വേഷം. അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മൈസൂരിലെ അഷ്ടാംഗ യോഗശാലയില്‍ വെച്ച്‌ യോഗ അഭ്യസിച്ചിരുന്നെന്നും ആ സമയത്തെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതെന്നും സംയുക്ത അന്ന് പറഞ്ഞിരുന്നു. മനസിനും ശരീരത്തിനു വേണ്ടിയും യോഗ അഭ്യസിക്കുന്നത് നല്ലതാണെന്നും ആസനങ്ങള്‍ ചെയ്യുമ്ബോളുള്ള പൂര്‍ണതയില്ലായ്മയൊന്നും കാര്യമാക്കേണ്ടതില്ലെന്നും എല്ലാം സ്ത്രീകളും യോഗ അഭ്യസിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നുമാണ് കഴിഞ്ഞ വനിതാ ദിനത്തില്‍ യോഗാചിത്രം പങ്കുവെച്ചുകൊണ്ട് സംയുക്ത പറഞ്ഞത്.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടു കാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെ ജയറാമിന്റെ നായികയായാണ് സംയുക്ത സിനിമയിലെത്തിയത്. പിന്നീട് പതിനെട്ടോളം ചിത്രങ്ങളില്‍ അഭിനയിച്ചു. 2002ലായിരുന്നു സംയുക്തയുടെ വിവാഹം. വിവാഹശേഷം സിനിമയില്‍ നിന്ന് മാറിനില്‍ക്കുകയാണെങ്കിലും പൊതു ചടങ്ങുകളിലും പരസ്യചിത്രങ്ങളിലുമെല്ലാം സ്ഥിര സാന്നിധ്യമാണ് സംയുക്ത.

സംയുക്തയുടെ യോഗ ഫോട്ടോഷൂട്ട് കാണാം

സോഴ്സ്: VANITHA

  • Tags
  • Samyuktha Varma
  • Samyuktha Varma Yoga Photoshoot Video
Facebook
Twitter
Pinterest
WhatsApp

Most Popular

ലോസ് ഏഞ്ചൽസിലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ അവസാന 17 പതിപ്പുകളിൽ നിന്ന് 125 സിനിമകൾ പ്രദർശിപ്പിക്കുന്നു!

ഈ വർഷത്തെ നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളെപ്പോലെ, ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ഏഞ്ചൽസ് (ഇഫ്ഫ്ല), കോവിഡ് -19 പാൻഡെമിക് കാരണം നടക്കാൻ കഴിഞ്ഞില്ല, ഇത് പ്രേക്ഷകരുമായി ബന്ധപ്പെടാനുള്ള നൂതന മാർഗങ്ങൾ കണ്ടെത്താൻ...

ഗുലാബോ-സീതാബോയ്ക്ക് ശേഷം, ഈ അഞ്ച് ചിത്രങ്ങൾ കൂടി നേരിട്ട് OTT ൽ റിലീസ് ചെയ്യാൻ എത്തുന്നു!

ഗുലാബോ സീതാബോയ്ക്കും ശകുന്തള ദേവിക്കും ശേഷം അഞ്ചു ചിത്രങ്ങൾ കൂടി OTT റിലീസിന് ഒരുങ്ങുന്നു. ചിത്രങ്ങൾ ഉടൻ തന്നെ ഒടിടി (ഓവർ-ദി-ടോപ്പ്) പ്ലാറ്റ്ഫോമുകളിൽ പ്രദർശിപ്പിക്കുമെന്ന് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ  അറിയിച്ചു. കൊറോണ ഭീതിയെ തുടർന്ന് കുറഞ്ഞത്...

49 ആം മരണവാർഷികത്തിൽ സത്യനെ അനുസ്മരിച്ചു മുരളിഗോപി !

ലോക്ക് ഡൌൺ ആയത്തോടുകൂടി സിനിമ താരങ്ങൾ എല്ലാം വീട്ടിൽ ഇരുന്നുകൊണ്ട് തങ്ങളുടെ ഓർമ്മകൾ അയവിറക്കുയാണ്. പല താരങ്ങളും തങ്ങളുടെ പഴയ ചിത്രങ്ങളും അനുഭവങ്ങളും എല്ലാം സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കുവെക്കുകയും ചെയ്യുകയാണ്....

കാവലിൽ മാസായി സുരേഷ് ഗോപി..

കൊറോണ വൈറസിന്റെ വ്യാപനവും ലോക്ക് ഡൗൺ പ്രഖ്യാപനവുമൊക്കെയായി നിരവധി പേരാണ് രാജ്യത്തിന്റെ അകത്തും പുറത്തുമായി സ്വന്തം വീട്ടിൽ എത്താൻ കഴിയാതെ വിഷമിക്കുന്നത്. ഈ അവസരത്തിൽ ഇങ്ങനെ ദുരിതം അനുഭവിക്കുന്നവരെ എത്രയും പെട്ടന്ന് നാട്ടിലെത്തിക്കാൻ...