അമ്മുസ് അമൃത എന്ന എന്ന ഇടുക്കി കാരി പെൺകുട്ടി ആണ് ഇപ്പോൾ ടിക് ടോക്കിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. മറ്റൊന്നുമല്ല കാരണം, ലോക സുന്ദരി ഐശ്വര്യ റായിയുടെ അതെ രൂപ സാദൃശ്യം ആണ് അമൃതയെ ഇത്ര വൈറൽ ആകാൻ കാരണം ആയത്. തമിഴിലെ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായ ‘കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനിലെ’ ഐശ്വര്യ റായിയുടെ ഡയലോഗുമായി എത്തിയ വെള്ളാരംകണ്ണുള്ള സുന്ദരി, കണ്ടാല്‍ ഐശ്വര്യ റായിയെ പോലുണ്ട് എന്നല്ല ചിലപ്പോള്‍ ഐശ്വര്യ റായ് തന്നെയാണോ എന്നും സംശയം തോന്നും. മമ്മൂട്ടിയും ഐശ്വര്യയും ഒന്നിച്ചുള്ള രംഗമാണ് വീഡിയോയില്‍ ടിക് ടോക്ക് താരം അമ്മുസ് അമൃത അഭിനയിക്കുന്നത്. രാജീവ് മേനോന് സംവിധാനം ചെയ്ത ‘കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനി’ല്‍, അജിത്, തബു എന്നിവരും മുഖ്യ വേഷത്തില്‍ എത്തിയിരുന്നു. അമൃതയുടെ മുഴുവൻ ടിക്ക് ടോക്ക് വീഡിയോകൾക്കും മികച്ച സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
അമ്മൂസ് അമൃത എന്ന് പേരിട്ട ഈ പ്രൊഫൈലിന്റെ ഉടമ, സോഷ്യല്‍ മീഡിയയില്‍ വന്‍ ട്രെന്‍ഡിങ്ങാണ് ഇടുക്കി കാരി ഐശ്വര്യ റായിക്ക് ഇന്ന് ഉള്ളത്. സൂപ്പര്‍ താരം ഐശ്വര്യ റായിയെ മാത്രമല്ല, തൃഷ ഉള്‍പ്പെടുന്ന മറ്റു താരങ്ങളെയും അമ്മൂസ് അമൃത അനുകരിക്കുന്നുണ്ട്. എന്തായാലും ഈ കലാകാരിക്ക് മികച്ച പിന്തുണയാണ് സോഷ്യൽ മീഡിയ ലോകം നല്കിക്കൊണ്ടിരിക്കുന്നത്. ടിക് ടോക് പ്രൊഫൈലില്‍ ക്ലിപ്പ് അപ്ലോഡ് ചെയ്തയുടനെ ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായി. ആരാധകര്‍ ഇത് വ്യാപകമായി ഷെയര്‍ ചെയ്യുന്നുണ്ട്. അമ്മുവിന്റെ പ്രൊഫൈലില്‍ ഉള്ള വീഡിയോകളിലെ കമന്റുകളെല്ലാം പറയുന്നത് ഐശ്വര്യ റായുടെ ഫോട്ടോ കോപ്പിയാണ് ഈ പെണ്‍കുട്ടി എന്നാണ്.