സോഷ്യൽ മീഡിയയിൽ പലപ്പോഴും നടി ഇനിയയുടെ ചിത്രങ്ങൾ വൈറൽ ആകാറുണ്ട്. താരത്തിന്റെ ഫാഷന്‍ സ്റ്റൈലുകള്‍ ആണ് എപ്പോഴും ആരാധകർ സ്വീകരിക്കുന്നതും. ഇത്തവണയും താരത്തിന്റെ സ്റ്റൈൽ ആണ് ശ്രദ്ധിക്കപ്പെട്ടത് എങ്കിലും കൂടുതൽ ആകർഷണീയമായത് ചിത്രങ്ങൾക്ക് ഇനിയ നൽകിയ ക്യാപ്ഷൻ ആണ്. ഇനിയയുടെ ചിത്രങ്ങൾ കാണാം.
ലോകത്തിന് ആവശ്യം ശക്തരായ സ്ത്രീകളെയാണ് എന്ന് പറഞ്ഞുകൊണ്ടുള്ള ക്യാപ്ഷൻ ആണ് നടി പങ്കിട്ടത്. മറ്റുള്ളവരെ ഉയരങ്ങളിലേക്ക് എത്തിക്കുകയും നയിക്കുകയും സ്നേഹിക്കുകയും സ്നേഹിപെടുകയും ചെയ്യുന്ന സ്ത്രീകൾ. ധൈര്യസമേതം ജീവിക്കുന്ന, തീക്ഷണതയുള്ള, ഒരിക്കലും കീഴടങ്ങാത്ത മനശക്തിയുള്ള സ്ത്രീകളെ എന്നാണ് ഇനിയ കുറിച്ചത്. ബാലതാരമായി ടെലിവിഷൻ പരമ്പരകളിൽ എത്തിയ ശേഷമാണു സിനിമയിലേക്ക് ഇനിയ ചേക്കേറിയത്.
Content Highlight: Actress Iniya’s pictures in pink and blue dress goes viral on social media.