പ്രായമായ അച്ഛനും അമ്മയുെ കോവിഡ് വാക്സിൻ എടുത്തു വിവരം ആരാധകരെ അറിയിച്ച് നടിയും സംവിധായകയുമായ സുഹാസിനി. അച്ഛനും അമ്മയും വാക്സിൻ സ്വീകരിക്കുന്നതിന്റെ ചിത്രത്തിനൊപ്പം ഇൻസ്റ്റഗ്രാമിലൂടെയാണ് വിവരം അറിയിച്ചത്. പേടിച്ചിരിക്കരുതെന്നും ആരോഗ്യകരമായ ലോകത്തിന് വേണ്ടി വാക്സിൻ സ്വീകരിക്കണമെന്നുമാണ് താരം കുറിക്കുന്നത്.
View this post on Instagram
അച്ഛന് 91, അമ്മയ്ക്ക് 87ഉം വയസായി. അവര് വാക്സിൻ എടുത്തു, നിങ്ങള്ക്ക് മടിയോ പേടിയോ ഉണ്ടോ. അങ്ങനെ ആവരുത്. ആരോഗ്യകരമായ ലോകം ആഗ്രഹിക്കുന്ന ഒരാളാകുക നിങ്ങള്- സുഹാസിനി കുറിച്ചു. തമിഴകത്തെ പ്രമുഖ നടനായ ചാരുഹാസനാണ് സുഹാസിനിയുടെ അച്ഛൻ. കോമളമാണ് അമ്മ. പ്രായത്തെ മറികടന്ന് സിനിമയിലും കൃഷിയിലുമെല്ലാം സജീവമാണ് ഇരുവരും.
അഭിനയവും സംവിധാനവുമായി മുന്നോട്ടു പോവുകയാണ് സുഹാസിനി. ഒടിടി റിലീസ് ചെയ്ത പുത്തം പുതു കാലൈയിൽ കോഫി എനിവൺ എന്ന ചിത്രം സുഹാസിന് ഒരുക്കിയിരുന്നു. ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയതും താരം തന്നെയാണ്. അമ്മ കമലയും ചിത്രത്തിൽ അഭിനയിച്ചിരുന്നു.
Content Highlight: Actress and director Suhasini informs fans that her elderly father and mother have been vaccinated against Covid