കുറേ നാളുകളായി നമ്മുടെ ഫിനാൻഷ്യൽ പ്ലാനിങിൽ അധികം പ്രാധാന്യം നല്‍കാതെ നമ്മള്‍ അവഗണിക്കുന്ന ഒരു കാര്യമായിരുന്നു ആരോഗ്യ ഇൻഷുറന്‍സ്. പേരിന് വേണ്ടി ചെറിയ നിക്ഷേപം നടത്തുകയോ അല്ലെങ്കിൽ ജോലി ചെയ്യുന്ന കമ്പനിയിലെ ആരോഗ്യ പരിരക്ഷയുടെ മേൽ മാത്രം ആശ്രയിക്കുകയോ ആകട്ടെ, ആളുകള്‍ ആരോഗ്യ ഇൻഷുറന്‍സിനെ നിക്ഷേപത്തിന്‍റെ സുപ്രധാന സ്തംഭങ്ങളിലൊന്നായി പരിഗണിച്ചിരുന്നില്ല. എന്നാൽ മഹാമാരിയുടെ വരവോടെ ഈ ചിന്താഗതിയിൽ കാര്യമായ മാറ്റമുണ്ടായി. ശരിയായ ആരോഗ്യ ഇൻഷുറന്‍സ് പ്ലാൻ തെരഞ്ഞെടുക്കുന്നതിനെ കുറിച്ചും അല്ലെങ്കിൽ അവര്‍ക്കും അവരുടെ കുടുംബത്തിനും ആവശ്യമായ പരിരക്ഷ ഏതാണെന്നതിനെ കുറിച്ചും അല്ലെങ്കിൽ വ്യക്തിഗത ഇൻഷുറന്‍സ് പരിരക്ഷയാണോ കുടുംബത്തിന് മൊത്തത്തിലുള്ള പരിരക്ഷയാണോ വേണ്ടതെന്നതിനെ കുറിച്ചുമെല്ലാം ഗൗരവമായി ചിന്തിച്ച് കൊണ്ട് തീരുമാനങ്ങള്‍ എടുക്കാൻ തുടങ്ങി.
ജനറൽ ഇൻഷുറന്‍സ് കൗണ്‍സിലിന്‍റെ കണക്കനുസരിച്ച് 2020 ഏപ്രിൽ മുതൽ ജൂണ്‍ വരെ അടക്കപ്പെട്ട ആരോഗ്യ ഇൻഷുറന്‍സ് പ്രീമിയത്തിന്‍റെ കാര്യത്തിൽ വലിയ കുതിപ്പാണുണ്ടായത്. നോണ്‍-ലൈഫ് ഇൻഷുറന്‍സിന്‍റെ കാര്യത്തിൽ ആകെ ശേഖരിക്കപ്പെട്ട പ്രീമിയം തുകയിൽ 29.7% എന്ന ഏറ്റവും ഉയര്‍ന്ന സംഭാവനയാണ് ആരോഗ്യ ഇൻഷുറന്‍സ് നല്‍കിയത്. കഴിഞ്ഞ വര്‍ഷത്തിൽ ആരോഗ്യസുരക്ഷാ മേഖലയെ കുറിച്ച് ഇന്ത്യക്കാര്‍ കൂടുതൽ ശ്രദ്ധയുള്ളവരായി. സ്വന്തം ആവശ്യങ്ങള്‍ മനസ്സിലാക്കിയ അവര്‍, സാധ്യമായ ഏറ്റവും മികച്ച ചികിത്സ തേടുന്നതിനും ദീര്‍ഘകാല പ്രശ്നങ്ങളെ പരിരക്ഷിക്കുന്ന ആരോഗ്യ ഇൻഷുറന്‍സ് ഓപ്ഷനുകള്‍ക്കായി നോക്കുകയാണ്. 5 മുതൽ 10 ലക്ഷം വരെ പരിരക്ഷ ലഭിക്കുന്ന പരമ്പരാഗത ഓപ്ഷനുകള്‍ അവരുടെ ആവശ്യങ്ങള്‍ക്ക് മതിയാകില്ല. ഹെൽത്ത് ഇൻഷുറന്‍സ് സ്പെഷ്യലിസ്റ്റുകളായ ManipalCigna Health Insurance ഈ ദൗര്‍ലഭ്യത തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ ManipalCigna Lifetime Health Plan-ൽ ഇൻഷുര്‍ ചെയ്ത ഇന്ത്യക്കാരുടെ മാറുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്ന സവിശേഷവും സമഗ്രവുമായ ഒരു ആരോഗ്യ ഇൻഷുറന്‍സ് പ്ലാനാണ് അവര്‍ ലോഞ്ച് ചെയ്തിരിക്കുന്നത്.
ഒരു റെഗുലര്‍ പ്രീമിയം ലൈഫ്ടൈം റിന്യൂവബിള്‍ പ്രൊഡക്ട് ആയ 50 ലക്ഷം രൂപ മുതൽ 3 കോടി രൂപ വരെ ഉയര്‍ന്ന പരിരക്ഷ നല്‍കുന്ന സമഗ്ര ആരോഗ്യ ഇൻഷുറന്‍സ് പ്ലാനാണ്. 27 വലിയ രോഗങ്ങള്‍ക്ക് വരെ ഗ്ലോബൽ ഹോസ്പിറ്റലൈസേഷന്‍ ഉറപ്പ് നല്‍കുന്നതുള്‍പ്പടെ ഇൻഷുറന്‍സ് എടുത്തവരുടെ എല്ലാ ആരോഗ്യസംരക്ഷണ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് വേണ്ടി തയ്യാറാക്കിയിട്ടുള്ളതാണ് ഈ പ്ലാൻ. ജീവിതത്തിന്‍റെ ഓരോ ഘട്ടങ്ങളിലും നല്ല രീതിയിൽ തയ്യാറായിരിക്കാൻ നമ്മെ സഹായിക്കുന്ന വിവിധ ഓപ്ഷണൽ പാക്കേജുകള്‍ ഉള്‍കൊള്ളുന്ന ManipalCigna Lifetime Health Plan വരും ഭാവിയിൽ നമ്മള്‍ നേരിട്ടേക്കാവുന്ന സവിശേഷമായ ആരോഗ്യസംരക്ഷണ വെല്ലുവിളികളെ കൂടി കരുതലോടെ കാണുന്നതാണ്.
എങ്ങനെയെന്നറിയാം:
ഉയര്ന്ന മുല്യമുള്ള പരിരക്ഷയുടെ ആവശ്യം – മനസ്സിലാക്കുന്നു
3 കോടി രൂപ വരെ ആരോഗ്യ ഇൻഷുറന്‍സ് പരിരക്ഷ വര്‍ധിപ്പിക്കാവുന്ന ഓപ്ഷനൊപ്പം 50 ലക്ഷം രൂപയുടെ ഉയര്‍ന്ന പരിരക്ഷയിൽ ആരംഭിക്കുന്ന ചുരുക്കം health insurance plan ഒന്നാണ് ManipalCigna Lifetime Health. ആരോഗ്യ ആവശ്യങ്ങള്‍ ഉണ്ടാകുന്ന സമയത്ത് പരിരക്ഷയുടെ കാര്യത്തിൽ ഒരു കുറവും നിങ്ങള്‍ക്ക് ഉണ്ടാകരുതെന്ന് ഉറപ്പിക്കുന്നതിന് വേണ്ടി ഡിസൈന്‍ ചെയ്തിട്ടുള്ളതാണ് ഈ പ്ലാൻ. ഇന്ത്യയിലെ ആരോഗ്യസംരക്ഷണച്ചിലവ് വര്‍ധിക്കുന്ന സാഹചര്യത്തിൽ അല്ലെങ്കിൽ അനിശ്ചിതാവസ്ഥ ഉണ്ടാകുമ്പോള്‍ ആശ്വാസത്തോടെ ഇരിക്കാൻ നിങ്ങള്‍ക്ക് സാധിക്കണമെങ്കിൽ സമഗ്രമായ പരിരക്ഷ ഉറപ്പാക്കുന്നതാണ് ബുദ്ധി.
നിങ്ങള്‍ ഒരു വ്യക്തിഗത പരിരക്ഷ വാങ്ങാൻ തീരുമാനിക്കുമ്പോഴും അല്ലെങ്കിൽ നിങ്ങളുടെ കുടുംബത്തിന് മൊത്തമായി സുരക്ഷ ഉറപ്പാക്കാൻ തീരുമാനിക്കുമ്പോഴുമെല്ലാം ഏറ്റവും അനുയോജ്യം ManipalCigna-യുടെ ഉയര്‍ന്ന മൂല്യമുള്ള പരിരക്ഷയാണ്. ഇപ്പോഴത്തെ നാണയപ്പെരുപ്പം നോക്കുകയാണെങ്കിൽപോലും അടുത്ത 15 മുതൽ 20 വര്‍ഷങ്ങള്‍ വരെയുള്ള നിങ്ങളുടെ ആരോഗ്യസംരക്ഷണ ആവശ്യങ്ങളും അല്ലെങ്കിൽ ആശുപത്രിവാസ ആവശ്യങ്ങളുമെല്ലാം നിറവേറ്റാൻ ഈ പ്ലാനിന് സാധിക്കും.
ഉദാഹരണത്തിന് പൊതുവായ ഒരു സമഗ്ര ആരോഗ്യ ഇൻഷുറന്‍സ് പ്ലാനിന് (40 വയസ്സുള്ള, ആരോഗ്യവാനായ ഒരു വ്യക്തിക്ക് 10 ലക്ഷം രൂപ ഇൻഷുര്‍ ചെയ്തത്) 11,852 രൂപ (നികുതികള്‍ ഉള്‍പ്പടെ) വില വരുമ്പോള്‍ 50 ലക്ഷം രൂപയുടെ തുക ഇൻഷുര്‍ ചെയ്യുന്നതിന് ManipalCigna Lifetime Health India plan-ന് 12,899* രൂപയാണ് (നികുതികള്‍ ഉള്‍പ്പടെ) നിങ്ങള്‍ക്ക് ചിലവ് വരുന്നത്. 1 കോടി രൂപ ഇൻഷുര്‍ ചെയ്യുന്നതിന് 14,213* രൂപ മാത്രമാണ് വില വരുന്നത്. ഏകദേശം 2,300 രൂപ അധികമായി നല്‍കുന്നത് വഴി ManipalCigna Lifetime Health India plan-നൊപ്പം 90 ലക്ഷം രൂപയുടെ കൂടി പരിരക്ഷ നിങ്ങള്‍ക്ക് ലഭിക്കുന്നു.
മറ്റൊരു ഉദാഹരണം എടുക്കാം, ഒരു പൊതുവായ സമഗ്ര ആരോഗ്യ ഇൻഷുറന്‍സ് പ്ലാനിലൂടെ 20 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കുന്നതിന് 40 വയസ്സുള്ള ഒരു ആരോഗ്യവാനായ വ്യക്തിക്ക് 14,320 രൂപ (നികുതികള്‍ ഉള്‍പ്പടെ) ചിലവ് വരുന്ന സ്ഥാനത്ത്, 50 ലക്ഷം രൂപയുടെ പരിരക്ഷ ഇന്ത്യക്കകത്തും 50 ലക്ഷം രൂപയുടെ പരിരക്ഷ ഇന്ത്യക്ക് പുറത്തും ലഭിക്കുന്നതിന് ManipalCigna Lifetime Health Global plan വഴി 21,081* രൂപയാണ് (നികുതികള്‍ ഉള്‍പ്പടെ) വില വരുന്നത്. മാത്രമല്ല ManipalCigna Lifetime Health Global plan-ലൂടെ ഇന്ത്യക്കകത്ത് 1 കോടിയുടെ പരിരക്ഷയും ഇന്ത്യക്ക് പുറത്ത് 1 കോടി രൂപയുടെയും പരിരക്ഷ ലഭിക്കുന്നതിന് 26,622* രൂപ (നികുതികള്‍ ഉള്‍പ്പടെ) ചിലവ് വരുന്നു.
ജീവിതം ആസ്വദിക്കാനായി എല്ലാ സമയത്തും കൂടുതൽ എന്തെങ്കിലും നേടാനാണ് നമ്മള്‍ ആഗ്രഹിക്കുന്നത്, അപ്പോള്‍ നമ്മുടെ ആരോഗ്യ പരിക്ഷയുടെ കാര്യത്തിൽ അത് നമ്മള്‍ പ്രതീക്ഷിക്കുകയില്ലേ?
മികച്ച ചികിത്സാ ലഭ്യത – ലോകത്ത് എവിടെയും
മികച്ച ആരോഗ്യ ഇൻഷുറന്‍സ് പ്ലാനുകള്‍ വഴി നേടാവുന്ന ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളിൽ ഒന്ന് അനായാസം മികച്ച ചികിത്സ ലഭ്യമാകുക എന്നതാണ്. തെരഞ്ഞെടുത്ത ലൊക്കേഷനുകളിൽ വലിയ രോഗങ്ങള്‍ക്ക് ManipalCigna Lifetime Health വഴി ഗ്ലോബൽ ഹോസ്പിറ്റലൈസേഷന്‍ ലഭിക്കുന്നത് വഴി നിങ്ങളുടെ കുടുംബത്തിന് സാധ്യമായ ഏറ്റവും മികച്ച ചികിത്സ ലഭിക്കുമെന്ന് നിങ്ങള്‍ക്ക് ഉറപ്പ് വരുത്താം. കാൻസര്‍ ഉള്‍പ്പടെ 27 വലിയ രോഗങ്ങള്‍ക്ക് വരെയാണ് ഈ ആരോഗ്യ പരിരക്ഷ ബാധകമാകുന്നത്.
നിങ്ങള്‍ക്ക് ദുബായിൽ നിന്ന് ഹാര്‍ട്ട് ട്രാൻസ്പ്ലാൻ്റ് സര്‍ജറി ചെയ്യണമെങ്കിൽ അതും യുകെയിൽ നിന്ന് ന്യൂറോസര്‍ജറി ചെയ്യണമെങ്കിൽ അതുമെല്ലാം ഈ പ്ലാനിൽ ഉള്‍പ്പെടുന്നു. യഥാര്‍ത്ഥത്തിൽ ഏതൊക്കെ ലൊക്കേഷനുകളിൽ പരിരക്ഷ നേടണമെന്ന് തെരഞ്ഞെടുക്കാനും പരിരക്ഷക്കായി തെരഞ്ഞെടുക്കുന്ന ലൊക്കേഷനുകള്‍ അനുസരിച്ച് പണമടക്കാനുമുള്ള ഓപ്ഷന്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. ഉദാഹരണത്തിന്, ചികിത്സക്കായി യു എസിലേക്കും കാനഡയിലേക്കും പോകുന്നതിനെ കുറിച്ച് നിങ്ങള്‍ ചിന്തിക്കുന്നില്ലെങ്കിൽ യുഎസ്എ, കാനഡ എന്നിവയെ ഒഴിവാക്കിക്കൊണ്ട് പരിരക്ഷ ആവശ്യമായ മേഖല (ഇന്ത്യക്ക് പുറത്ത്) നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം. അങ്ങനെ മറ്റു സാധ്യമായ ഏറ്റവും മികച്ച ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ യു എ ഇ, സിംഗപ്പൂര്‍, മറ്റു രാജ്യങ്ങള്‍ എന്നിവിടങ്ങളിൽ നിന്ന് നിങ്ങള്‍ക്ക് സ്വന്തമാക്കാം. കൃത്യമായി പറഞ്ഞാൽ ശരിയായ കസ്റ്റമൈസേഷന്‍ ഒരു യാഥാര്‍ത്ഥ്യമാക്കി മാറ്റുന്നതിന് വേണ്ടി ഡിസൈന്‍ ചെയ്തിട്ടുള്ളതാണ് ManipalCigna Lifetime Health. അടിസ്ഥാന പരിരക്ഷ ലഭിക്കുന്നതിനെ കുറിച്ച് പ്രധാനമായി ചിന്തിക്കുന്ന ഒരു 25 വയസ്സുള്ള വ്യക്തിയാണ് നിങ്ങളെങ്കിൽ, നിങ്ങളുടെ ആരോഗ്യ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ പാക്കേജുകള്‍ അനായാസം തെരഞ്ഞെടുക്കാനാകും. അതായത് എയര്‍ ആംബുലന്‍സ് പരിരക്ഷയും ബാരിയാട്രിക് സര്‍ജറി പരിരക്ഷയും നിങ്ങള്‍ക്ക് ഇപ്പോള്‍ ആവശ്യമില്ലായിരിക്കാം. എന്നാൽ വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഈ പരിരക്ഷകളും നിങ്ങള്‍ക്ക് വേണ്ടി വന്നേക്കാം. ആ സമയത്ത് കുറച്ച് അധിക പ്രീമിയം അടച്ച് കൊണ്ട് ഒരു ഓപ്ഷണൽ പാക്കേജ് നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാനാകും.
നിങ്ങളുടെ ജീവിതഘട്ടങ്ങള്‍ക്ക് അനുസൃതമായി വര്‍ദ്ധിപ്പിക്കാവുന്ന, ഹെൽത്ത്+, വിമണ്‍+, ഗ്ലോബൽ+ എന്നിങ്ങനെയുള്ള മൂന്ന് ഓപ്ഷനൽ പാക്കേജുകളാണ് ManipalCigna Lifetime Health-ലുള്ളത്. പ്രതിരോധ പരിശോധനകള്‍, വിദഗ്ദരുടെ ഉപദേശങ്ങള്‍ എന്നിങ്ങനെയുള്ള ഗുണങ്ങള്‍ക്ക് ലഭ്യമാക്കുന്നതും സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേകം ഡിസൈന്‍ ചെയ്തിട്ടുള്ളതുമാണ് വിമണ്‍+ പാക്കേജ്. വ്യത്യസ്ത തരത്തിലുള്ള ഡെയ്ലി ക്യാഷ് ബെനെഫിറ്റ്സ്, എയര്‍ ആംബുലന്‍സ് പരിരക്ഷ എന്നിക്കൊപ്പം ആഭ്യന്തര പരിരക്ഷ വര്‍ധിപ്പിക്കുന്ന പാക്കേജ് ആണ് ഹെൽത്ത്+. ഗ്ലോബൽ പ്ലാനിനൊപ്പം മാത്രം ലഭ്യമാകുന്ന ഗ്ലോബൽ+ ഓപ്ഷണൽ പാക്കേജ് യാത്രാ ചെലവ്, ഗ്ലോബൽ ഒപിഡി പരിരക്ഷ എന്നിങ്ങനെയുള്ള വ്യത്യസ്ത നേട്ടങ്ങളാണ് പ്ലാനിൽ കൂട്ടിച്ചേര്‍ക്കുക.
അനായാസം ട്രാൻസ്ഫര് ചെയ്യാം
ആരോഗ്യ ഇൻഷുറന്‍സ് പ്ലാനുകള്‍ മാറ്റുന്നതിന് ആളുകള്‍ മടിക്കുന്നതിന് പ്രധാന കാരണങ്ങളിലൊന്ന് ഇപ്പോഴത്തെ അവരുടെ പ്ലാനുകള്‍ വഴി നേടിയ ഗുണങ്ങള്‍ നഷ്ടപ്പെടുമോ എന്ന ഭയമാണ്. നിങ്ങളുടെ ആരോഗ്യ പ്ലാനുകളിലുള്ള നേട്ടങ്ങളുടെ തുടര്‍ച്ച സാധ്യമായ ഏറ്റവും മികച്ച പരിരക്ഷ ലഭിക്കുന്നതിന് സഹായിക്കുന്നതിൽ പ്രധാനപങ്കുവഹിക്കുന്നു. ManipalCigna അനായാസം മാറാനുള്ള അവസരം ഒരുക്കുന്നതോടൊപ്പം മാറ്റം കൂടുതൽ സൗകര്യപ്രദവും പ്രതിഫലം ലഭിക്കുന്നതുമാക്കി മാറ്റുന്നു. 10 ലക്ഷം രൂപയോ അതിലധികമോ (ബോണസ് ഉള്‍പ്പെടുത്താതെ) ആരോഗ്യ പരിരക്ഷയുള്ള നിങ്ങള്‍ക്ക് ManipalCigna Lifetime Health Plan-ലേക്ക് മാറണമെങ്കിൽ, ManipalCigna Lifetime Health Plan തെരഞ്ഞെടുത്ത് ഇൻഷുര്‍ ചെയ്ത മുഴുവന്‍ തുകക്കുമുള്ള തുടര്‍ച്ചാ നേട്ടങ്ങള്‍ നിങ്ങള്‍ക്ക് ലഭ്യമാകും. നിങ്ങളുടെ ആത്മാര്ത്ഥതക്ക് പ്രതിഫലം
കൂടാതെ നിങ്ങള്‍ കാണിക്കുന്ന ആത്മാര്‍ത്ഥതക്ക് ManipalCigna Lifetime Health Plan നിങ്ങള്‍ക്ക് നേട്ടമുണ്ടാകുന്ന സവിശേഷമായ വഴികളിലൂടെ പ്രതിഫലവും നല്‍കുന്നു. ManipalCigna Lifetime Health plan-ലെ നാലാമത്തെ പോളിസി വര്‍ഷം മുതൽ 7-ാമത്തെ പോളിസി വര്‍ഷം വരെ നിങ്ങള്‍ക്ക് പ്രീമിയം തുകയിൽ 5% ഡിസ്കൗണ്ട് ലഭിക്കും. 8-ാമത്തെ പോളിസി വര്‍ഷം മുതൽ ഡിസ്കൗണ്ട് 10% ആയി വര്‍ധിപ്പിക്കുകയും ചെയ്യും! അങ്ങനെ ഏറ്റവും മികച്ച ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ കുറഞ്ഞ ചിലവിൽ ജീവിതകാലം മുഴുവന്‍ നിങ്ങള്‍ക്ക് ആസ്വദിക്കാൻ സാധിക്കും.
കഴിഞ്ഞ വര്‍ഷം, ഏറ്റവും മികച്ച ആശുപത്രികളിൽ ചികിത്സ ലഭ്യമാകുന്ന ശരിയായ ആരോഗ്യ ഇൻഷുറന്‍സ് പരിരക്ഷ തെരഞ്ഞെടുക്കുന്നതിന്‍റെ പ്രാധാന്യവും ഈ തെരഞ്ഞെടുപ്പുകള്‍ എങ്ങനെയെല്ലാം നിങ്ങളുടെ കുടുംബത്തെ സുരക്ഷിതരായി ജീവിക്കാൻ സഹായിക്കുന്നു എന്ന കാര്യവും കൂടുതൽ വ്യക്തമായി. ഈ ആവശ്യങ്ങള്‍ ജീവിതകാലം മുഴുവന്‍ നിറവേറ്റുന്നതിന് വേണ്ടിയാണ് ManipalCigna Lifetime Health Plan തയ്യാറാക്കിയിട്ടുള്ളത്. ആഗോള ആരോഗ്യ സംരക്ഷണം നിങ്ങള്‍ക്കും കുടുംബത്തിനും ലഭിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ഉയര്‍ന്ന ആരോഗ്യ പരിരക്ഷകളുടെ ആവശ്യം മനസ്സിലാക്കുന്നുണ്ടെങ്കിൽ ശ്രദ്ധയോടെ തയ്യാറാക്കിയ ഈ ആരോഗ്യ ഇൻഷുറന്‍സ് പ്ലാനിനെ കുറിച്ച് കൂടുതൽ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ!
*ബ്രാൻഡ് വെബ്സൈറ്റിൽ നൽകിയിരിക്കുന്നത് പ്രകാരമാണ് പ്രീമിയം ഉദ്ധരിച്ചിരിക്കുന്നത്.
ഡിസ്ക്ലെയിമര്‍: ManipalCigna-ക്ക് വേണ്ടി ടൈംസ് ഇന്‍റര്‍നെറ്റിന്‍റെ സ്പോട്ട് ലൈറ്റ് ടീമാണ് ഈ ആര്‍ട്ടിക്കിള്‍ തയ്യാറാക്കിയത്.
Content Highlight: About ManipalCigna Lifetime Health Plan