ഇപ്പോൾ ബോളിവുഡ് കോളങ്ങളിൽ ചർച്ചയാകുന്നത് ഐശ്വര്യ റായ് ബച്ചന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. ആഷും അഭിഷേക് ബച്ചനും ഒന്നിച്ചെത്തിയ ചിത്രമായ ഗുരുവിന്റെ ഓർമ പങ്കുവെച്ച് കൊണ്ടാണ് നടി എത്തിയിരിക്കുന്നത്.
സിനിമയുടെ 14ാം വാർഷികത്തോടനുബന്ധിച്ചായിരുന്നു ഗുരുവിന്റെ ഓർമ പഹ്കുവെച്ച് നടി രംഗത്തെത്തിയത് .ചിത്രത്തിന്റെ പ്രീമിയറിനായി ന്യൂയോർക്കിൽ എത്തിയപ്പോഴുള്ള ചിത്രമാണ് താരസുന്ദരി പങ്കുവെച്ചിരിക്കുന്നത്. അന്ന് ഈ ദിവസം.. പതിനാലു വർഷങ്ങൾ…എന്നന്നേക്കും ഓർമ്മകളിൽ ഗുരു..’ എന്ന് കുറിച്ച് കൊണ്ടാണ് മാധ്യമങ്ങളെ കാണുന്ന ഐശ്വര്യയുടേയും അഭിഷേക് ബച്ചന്റേയും മണിരത്നത്തിന്റേയും ചിത്രം പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മികച്ച കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
Content Highlight: 14 years of Abhishek and Aishwarya love story