1991-ല്‍ മഹേഷ് ഭട്ടിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘സഡക്’. 20 വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷം മഹേഷ് ഭട്ട് വീണ്ടും സിനിമാ രംഗത്തേക്കെത്തുന്ന ചിത്രം കൂടിയാണിത്. സഡക്കില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ സഞ്ജയ് ദത്തും പൂജ ഭട്ടും ചിത്രത്തില്‍ വേഷമിടും. ആദിത്യ റോയ് കപൂര്‍ നായകനാകും.
ഇതിന്റെ രണ്ടാം ഭാഗമായ ‘ സഡക് 2 ‘ 2020 ൽ തിയറ്ററിൽ സമ്മർ റിലീസിന് കാത്തിരിക്കയായിരുന്നു .എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ തിയറ്റർ റിലീസിങ് അസാധ്യമായതിനാൽ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് നിർമ്മാതാക്കളായ വിശേഷ് ഫിലിംസ് . ഡിസ്നി പ്ലസ് ഹോറസ്റ്റാറിൽ റിലീസ് ചെയ്യാനിനിരിക്കുന്ന ‘ സഡക് 2 ‘ (റോഡ് 2 ) ന്റെ റീലീസ് തിയതി ഉടൻ പ്രഖ്യാപിക്കുമെന്നറിയുന്നു .