പരസ്പരം എന്ന സീരിയലില്‍ കൂടി ശ്രദ്ധേയമായ മിനി സ്ക്രീന്‍ താരമാണ് രേഖ രതീഷ്. മലയാളം ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ശബ്ദലേഖകരായിരുന്ന രതീഷിന്റേയും രാധാമണിയുടേയും മകളാണ് രേഖ. മനസ്സ് എന്ന പരമ്പരയിലും നക്ഷത്ര ദീപങ്ങള്‍ എന്ന റിയാലിറ്റി പരിപാടിയിലും രേഖയുടെ സാന്നിധ്യം ഉണ്ടായിരുന്നു. മാമ്പഴക്കാലം പല്ലാവൂര്‍ ദേവനാരായണന് എന്നിങ്ങനെ രണ്ട് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ടേസ്റ്റ് ടൈം എന്ന ദേഹണ്ണ പരമ്പരയിലെ അവതാരകയായിരുന്നു.
ഇതിനിടയില്‍ നിരവധി വിവാദങ്ങളും രേഖയെ ചുറ്റിപ്പറ്റി ഉണ്ടായി. നടിയുടെ സ്വകാര്യജീവിതത്തെക്കുറിച്ചാണ് ഗോസിപ്പുകള്‍ പ്രചരിച്ചത്. എന്നാല്‍ ഇപ്പോള്‍ ഒരു യൂട്യൂബ് ചാനലിനു നല്കിയ അഭിമുഖത്തില്‍ ഇക്കാര്യങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് രേഖ.
‘ഞാന്‍ പോലും അറിയാത്ത പല ന്യൂസുകളാണ് എന്നെ പറ്റി വരുന്നത്. അതുകൊണ്ടുതന്നെ ഇടയ്ക്കിടെ യുട്യൂബ് നോക്കും, കാരണം ഞാന്‍ കിടന്നു ഉറങ്ങുവാണെങ്കില്‍ കൂടി എന്നെ പറ്റി പറയുന്നത് ഞാന്‍ വേറെ കല്യാണം കഴിച്ചുവെന്നാണ്. കൂട്ടുകാര്‍ വിളിച്ചു ചോദിക്കുമ്പോള്‍, നിങ്ങള്‍ എന്തിനു ടെന്‍ഷന്‍ അടിക്കണം ഞാന്‍ ഈ വീട്ടില്‍ തന്നെ ഉണ്ട് എന്ന് നിങ്ങള്‍ക്ക് അറിയില്ലേ എന്ന് ചോദിയ്ക്കും. എന്നാല്‍ എന്റെ മകന്റെ സ്കൂളില്‍ നിന്നും പോലും ഇത്തരം ചോദ്യങ്ങള്‍ വരാറുണ്ട്. ആ സമയത്ത് ഗൂഗിളില്‍ എന്റെ പേരടിച്ച് പരതുമ്പോള്‍ പുതിയ അപവാദ കഥകള്‍ വന്നിട്ടുണ്ടാകാം. പലതും വായിക്കുമ്പോള്‍ നെഞ്ചുപൊട്ടാറുണ്ട്. രേഖ പറയുന്നു.
പ്രായം എപ്പോഴും കൂട്ടിപ്പറയാനാണ് തനിക്ക് താല്പര്യമെന്ന് രേഖ പറയുന്നു. വയസ്സ് ഇപ്പോള്‍ 37 ആയി. ഏറ്റവുമധികം കല്യാണം കഴിച്ചവള് എന്ന ഇരട്ടപ്പേരുമുണ്ടെന്ന് രേഖ പറയുന്നു. രേഖ നാലു തവണ വിവാഹിതയായിരുന്നു. നല്ല കട്ടിമീശയുള്ള പുരുഷന്മാരെ തനിക്ക് ഇഷ്ടമാണെന്നും രേഖ പറയുന്നു.
18 വയസ്സുള്ളപ്പോള്‍ യൂസഫിനെ വിവാഹം ചെയ്തെങ്കിലും ദാമ്പത്യം അധികകാലം നീണ്ടു നിന്നില്ല. രണ്ടാമത് വിവാഹം ചെയ്ത നടന് നിര്‍മല്‍ പ്രകാശിനെയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മരണശേഷം മൂന്നാമത് കമല്‍ റോയ് നെ വിവാഹം ചെയ്തുവെങ്കിലും ആ ദാമ്പത്യവും അധികകാലം നീണ്ടു നിന്നില്ല. നാലാമത്തെ വിവാഹം അഭിഷേകുമായിട്ടായിരുന്നു. ഈ ബന്ധത്തില്‍ അയന് എന്ന ആണ് കുഞ്ഞുണ്ട്. അഭിനയത്തിന് മുകളില്‍ വിവാഹം കഴിച്ചതിന്റെ പേരില്‍ ഏറെ ശ്രദ്ധേയമായ നടിയാണ് രേഖ.