മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് ലോലിതനും മണ്ഡോദരിയും ആയ ശ്രീകുമാറും സ്നേഹയും. ഇരുവരും ഒന്നിച്ച് എത്തുന്ന പരിപാടി പ്രേക്ഷകര്‍ അരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇരുവരും വിവാഹിതരായത്. ലളിതമായിട്ടാണ് വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നതെന്നും എന്നാല്‍ വീട്ടുകാരുടെ നിര്‍ബന്ധപ്രകാരം വിവാഹം ആഘോഷം ആക്കുകയായിരുന്നു എന്നും ഇരുവരും പറയുന്നു. ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഇരുവരും തങ്ങളുടെ മനസ് തുറന്നത്.
താന്‍ ഒരു തീരുമാനം എടുത്താല്‍ അതില്‍ ഉറച്ചു നില്ക്കുന്ന പ്രാകൃതമുള്ള ആളാണെന്ന് ശ്രീകുമാര്‍ അഭിമുഖത്തില്‍ പറഞ്ഞു. ഏത് കാര്യമായാലും തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കാറുണ്ട്. സംവിധായകനെ മാറ്റിയതോടെ പ്രോഗ്രാമില്‍ നിന്നും തന്നെയും മാറ്റിയ സംഭവമുണ്ടായിട്ടുണ്ട്. അദ്ദേഹത്തോടുള്ള അടുപ്പവും കടപ്പാടും കാരണമാണ് താന്‍ അദ്ദേഹത്തിനൊപ്പം നിന്നത്. അക്കാരണത്താല്‍ തന്നെ മാറ്റിയ സംഭവങ്ങളുണ്ട്. വന്ന വഴിയും തന്നെ പരിചയപ്പെടുത്തിയവരെയും ഒക്കെ മറന്നുള്ള പോക്ക് തനിക്ക് താല്പര്യമില്ലെന്നും ശ്രീകുമാര്‍ പറഞ്ഞു.
തങ്ങള്‍ക്ക് രണ്ടാള്‍ക്കും തമ്മില്‍ ഇഷ്ടമില്ലാത്ത ചില കാര്യങ്ങളെക്കുറിച്ച് സ്നേഹയും തുറന്നു പറഞ്ഞു. രാവിലെ മുതല്‍ വൈകുന്നേരം വരെ ഭക്ഷണം കഴിച്ചില്ലെങ്കിലും ശ്രീക്ക് പ്രശ്നമില്ല. ഇത് തനിക്ക് പറ്റില്ല. പുള്ളി കഴിച്ചില്ലെങ്കിലും തനിക്ക് മേടിച്ച് തരണം എന്ന് സ്നേഹ പറയുന്നു. എവിടെയങ്കിലും പോവണമെങ്കില്‍ പുള്ളിക്ക് റെഡിയാവാന്‍ കുറഞ്ഞത് മൂന്നു മണിക്കൂര്‍ വേണം. സാധകവും പ്രാര്‍ത്ഥനയും മറ്റ് കാര്യങ്ങളുമൊക്കെയായി മണിക്കൂറുകളാണ് പുള്ളിക്ക് വേണ്ടത്. വര്‍ക്കൗട്ട് ചെയ്യാതെ പുള്ളി ഭക്ഷണം കഴിക്കില്ല. അത് ചെയ്തോട്ടെ, പക്ഷേ അതിന് അനുസരിച്ച് സമയം മാനേജ് ചെയ്യണമെന്നാണ് തന്റെ അഭിപ്രായമെന്നും സ്നേഹ പറയുന്നു.
പിന്നെയുള്ള പ്രശ്നം ഫോണെടുക്കാത്തതാണ്. പിണക്കം വെച്ചോണ്ടിരുന്നാലും ഫോണെടുക്കാതിരിക്കാന്‍ പാടില്ല. മോതിരത്തോട് പ്രത്യേക ക്രേസാണ്. മോതിരം ഇഷ്ടമാണെന്നായിരുന്നു സ്നേഹ പറഞ്ഞത്. കൗതുകമുള്ളതൊക്കെ കണ്ടാല്‍ വാങ്ങിക്കാറുണ്ട്. പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരിയാണ്. അത് തനിക്കത്ര താല്പര്യമില്ല. അധികം ആലോചിക്കാതെ പെട്ടെന്ന് ചാടും. മുഴുവന്‍ കേള്‍ക്കാതെയാണ് പ്രതികരിക്കാറുള്ളത്. തീരുമാനങ്ങളെടുക്കുന്നതിലും സാമ്പത്തിക കാര്യങ്ങളിലുമെല്ലാം ഓക്കെയാണ്. ഷൗട്ടിങ്ങും ദേഷ്യവും ഇഷ്ടമില്ല.സ്നേഹ പറയുന്നു.
‘ഇഷ്ടമാണ് എന്നൊന്നും ഞാനും ശ്രീയും പരസ്പരം പറഞ്ഞിട്ടില്ല. പ്രൊപ്പോസ് ചെയ്യലും ഉണ്ടായിരുന്നില്ല. എല്ലാം കൃത്യമായി സംഭവിക്കുകയായിരുന്നു. ജീവിത സാഹചര്യങ്ങളുമായൊക്കെ ബന്ധപ്പെട്ട്, ഒന്നിച്ചു നില്ക്കാം എന്നു തോന്നുകയായിരുന്നു. അല്ലാതെ ആ തീരുമാനം എടുത്തത് ഏത് ദിവസമാണ്, ഏത് സമയത്താണ് എന്നൊന്നും പറയാന്‍ പറ്റില്ല. പ്രണയം ഉണ്ടായിരുന്നു. എന്നാല്‍ അതിനെക്കാള്‍, നമ്മളെ മനസിലാക്കുന്ന ഒരാള്‍, നമ്മുടെ കൂടെ നില്ക്കുന്ന ഒരാള്‍ എന്നതിനായിരുന്നു പരിഗണന. അങ്ങനെ ഒരാള്‍ തന്നെയാണല്ലോ കൂടെ വേണ്ടതും. അങ്ങനെയാണ് ആ തീരുമാനത്തിലേക്ക് എത്തിയത്. ഞങ്ങള്‍ക്കിടയില്‍ ആഴമുള്ള ഒരു സൗഹൃദമുണ്ട്. മറിമായം ടീം മൊത്തം അങ്ങനെയാണ്. മറിമായം ഒരു കുടുംബം പോലെയാണ്. എല്ലാവരും പരസ്പരം എല്ലാം തുറന്നു പറയാറുണ്ട്. എല്ലാവര്ക്കും എല്ലാവരുടെയും ജീവിതത്തെക്കുറിച്ച് അറിയാം.
കല്യാണം കഴിക്കാം എന്നത് അടുത്ത കാലത്താണ് തീരുമാനിച്ചത്. കുറച്ചേ ആയുള്ളൂ. രജിസ്റ്റര്‍ മാര്യേജ് എന്നതായിരുന്നു ഞങ്ങളുടെ പ്ലാന്‍. പക്ഷേ, വീട്ടുകാരുടെ ആഗ്രഹവും താല്പര്യവും പരിഗണിച്ചാണ് താലി കെട്ടി, കല്യാണമായിട്ട് നടത്താം എന്നു തീരുമാനിച്ചത്. എന്നാല്‍ ചടങ്ങ് ചെറുതു മതി, ആര്ഭാടങ്ങളൊന്നും വേണ്ട എന്നു പറഞ്ഞിരുന്നു.’ സ്നേഹ പറഞ്ഞു.