വളർന്നു വരുന്ന താരങ്ങളെ മുളയിലേ നുള്ളുന്ന എന്ന പരാമർശവുമായി എത്തിയ നീരജ് മാധവിനെതിരെ ഫെഫ്ക അംഗങ്ങൾ രംഗത്ത് വന്നിരുന്നു, എന്നാൽ നീരജ് മാധവിനോട് വിശദീകരണം ചോദിച്ച സംഘടനകൾക്ക് എതിരെ നടന് ഷമ്മി തിലകന് തന്റെ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ കൂടി ശക്തമായ പ്രതിഷേധം നടത്തിയിരുന്നു. പല്ലിട കുത്തി നാട്ടുകാരെ മണപ്പിക്കല്ലേ സാറെ എന്ന തലക്കെട്ടില്‍ സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പിലാണ് താരത്തിന്റെ കുത്ത ഭാഷയിലുള്ള വിമര്‍ശനം രേഖപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലെ ചില പ്രസക്തഭാഗങ്ങള്‍ ഇതാണ്
സിനിമയിലെ ഒരു ‘ആറാം ക്ലാസ്സുകാരന്’ ഇവിടുത്തെ വേര്‍തിരിവുകളെക്കുറിച്ച് വിളിച്ചു പറഞ്ഞപ്പോള്‍ വിശദീകരണം, അന്വേഷണം എന്നൊക്കെയുള്ള കാലഹരണപ്പെട്ടു പോയ കൊറേ ഉമ്മാക്കികളും പൊക്കിപ്പിടിച്ച് പേടിപ്പിക്കാനും പീഡിപ്പിക്കാനും വരുന്ന ട്രേഡ് യൂണിയനുകളുടെയും അവരുടെ സൈബര്‍ പോരാളികളുടെയും മാനസിക നിലയോര്‍ത്ത് ചിരിക്കാതിരിക്കാന്‍ കഴിയുന്നില്ല. അണികളെ അടിമകളാക്കി ഭരിക്കുന്ന ഒരു നേതാവിനും അധികകാലം അധികാരം ഉണ്ടാകില്ല.സത്യം തിരിച്ചറിയുന്ന അനുയായികള്‍ അപകടകാരികളാണ്. ഭയപ്പെട്ട് ജീവിച്ചവരുടെ ഭയം അവസാനിക്കുന്നിടത്ത് ഭയപ്പെടുത്തിയവരുടെ ഭീരുത്വം ആരംഭിക്കുന്നു.
#പല്ലിട_കുത്തി_നാട്ടുകാരെ_മണപ്പിക്കല്ലേ_സാറന്മാരെ..;😬 😬 #അവർക്കു_നാറും.!?🤯🤯"അയ്യേ..; ഈ ഇച്ചീച്ചി ചിനിമയില് ചില അലിഖിത…
Gepostet von Shammy Thilakan am Samstag, 20. Juni 2020
ശക്തമായ രീതിയിലാണ് ഷമ്മി തിലകൻ പ്രതികരിച്ചത്, ആരുടെ മുന്നിലും മുട്ടുകുത്താത്ത ഷമ്മിയെ പ്രശംസിച്ച് അദ്ദേഹത്തിന്റെ ആരാധകൻ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്, സനൽ കുമാർ പത്മനാഭൻ ആണ് ഷമ്മിയെ പ്രശാസിച്ച് കൊണ്ടുള്ള പോസ്റ്റ് തന്റെ സോഷ്യൽ മീഡിയിൽ ഷെയർ ചെയ്തിരിക്കുന്നത്. സംഘടനകൾ പറയുന്നത് എല്ലാം കേട്ട് മിണ്ടാതെ ഇരിക്കാൻ എല്ലാവര്ക്കും കഴിയും എന്നാൽ അതിനോട് പ്രതികരിക്കുവാൻ ആണ് ബുദ്ധിമുട്ട്,
ആരുടെയും മുന്നിൽ മുട്ട് കുത്താത്ത ഷമ്മി ഹീറോ ആണ് എന്നാണ് യുവാവ് പറഞ്ഞിരിക്കുന്നത്. മോസ്റ്റ് അണ്ടർ യൂറ്റാലൈസ്ഡ് ഓർ അണ്ടർ രെറ്റഡ് മോളിവുഡ് ആക്ടർ ആരെന്ന ചോദ്യത്തിന് തത്കാലം എന്റെ പക്കൽ ഒരൊറ്റ ഉത്തരമേ ഉള്ളു അത് ഷമ്മി ആണ്, ഒരുപാട് ഒരുപാടു ഉയരങ്ങളിൽ എത്തേണ്ടിയിരുന്ന ഒരു കരിയർ ഇങ്ങനെ സ്ട്രൈറ് ലൈൻ ആയി പോകുന്നത് കാണുമ്പോൾ നെഞ്ചിലെവിടെയോ ഒരു വിങ്ങൽ ആണ് എന്നും യുവാവ് വ്യക്തമാക്കുന്നു.
അമ്മ ( അസോസിയേഷൻ ) യുടെ തറവാടിന്റെ പൂമുഖത്തു മുണ്ടും മടക്കി കുത്തി നെഞ്ചും വിരിച്ചു കടന്നു വന്നിട്ട് പതിയെ തന്റെ കണ്ണട…
Gepostet von Sanal Kumar Padmanabhan am Mittwoch, 24. Juni 2020