Home Silver Screen രഞ്ജി പണിക്കരുടെ മകന്‍ നിഖില്‍ രഞ്ജി പണിക്കർ വിവാഹിതനായി

രഞ്ജി പണിക്കരുടെ മകന്‍ നിഖില്‍ രഞ്ജി പണിക്കർ വിവാഹിതനായി

Facebook
Twitter
Pinterest
WhatsApp

പ്രശസ്ത മലയാള സംവിധായകനും അഭിനേതാവും നിര്‍മ്മാതാവുമായ രഞ്ജി പണിക്കരുടെയും അനിറ്റയുടെയും രണ്ടാമത്തെ മകന്‍ നിഖില്‍ രഞ്ജി പണിക്കർ  വിവാഹിതനായി. മേഘ ശ്രീകുമാറാണ് വധു. ചെങ്ങന്നൂര്‍ കാരയ്ക്കാട് പുത്തന്‍പുരയില്‍ തെക്കേതില്‍ മായാ ശ്രീകുമാറിന്റെയും ശ്രീകുമാര്‍ പിള്ളയുടെയും മകളാണ്. ആറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ വെച്ച്  കഴിഞ്ഞ ദിവസം ആയിരുന്നു വിവാഹം.

വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രം ആയിരുന്നു പങ്കെടുത്തത്. ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. ഇരട്ട സഹോദരങ്ങളായ നിഖിലും നിതിനും സിനിമയില്‍ സജീവമാണ്. മമ്മൂട്ടി ചിത്രം കസബയിലൂടെ നിതിന്‍ രഞ്ജി പണിക്കര്‍ സ്വതന്ത്ര സംവിധായകനായി മാറി. നടനും ചലച്ചിത്ര പ്രവര്‍ത്തകനുമാണ് നിഖില്‍. കലാമണ്ഡലം ഹൈദരാലി എന്ന ചിത്രത്തിലൂടെ നിഖില്‍
അഭിനയരംഗത്ത് ചുവടു വച്ചിരിക്കുകയാണ്. ചിത്രത്തില്‍ ഹൈദരാലിയായി എത്തുന്നത് രഞ്ജി പണിക്കര്‍ ആണ്. കിരണ്‍ ജി നാഥ് സംവിധാനം ചെയ്യുന്ന സിനിമയിലെ രഞ്ജി പണിക്കരുടെ 19 വയസ്സു മുതല്‍ 30 വയസ്സ് വരെയുള്ള കാലഘട്ടം അവതരിപ്പിക്കുന്നത് മകന്‍ നിഖിലാണ്.

ആറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലായിരുന്നു വിവാഹം. കോവിഡ് മാനദണ്ഡങ്ങള്‍ പരിഗണിച്ച്‌ അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടുള്ള ലളിതമായ ചടങ്ങായിരുന്നു. നേരത്തെ താരപുത്രന്റെ വിവാഹ വാര്‍ത്ത പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ വിവാഹ ചിത്രങ്ങള്‍ കൂടി എത്തിയിരിക്കുകയാണ്. ചലച്ചിത്ര മേഖലയില്‍ നിന്നുള്ള പ്രമുഖരും ആരാധകരും വധു വരന്മാർക്ക് ആശംസകൾ അറിയിച്ചിരിക്കുകയാണ്.

Facebook
Twitter
Pinterest
WhatsApp
Previous articleമുളയിലേ നുള്ളുന്ന മലയാള സിനിമ രംഗം….നീരജ് മാധവിന്റെ കുറുപ്പിന് .മറുപടിയുമായി ഷിബു ജി സുശീലൻ രംഗത്ത്…
Next articleസുകുമാരന്റെ ഓർമ വേളയിൽ ബൈജു കൊട്ടാരക്കരയുടെ ഓർമ കുറിപ്പ്…ഞാൻ വന്നാൽ തന്റെ പടം നടക്കില്ല

Most Popular

ഹർഭജൻ സിംഗ് നായകനാവുന്ന ‘ഫ്രണ്ട്ഷിപ്പി’ലെ ചിമ്പു പാടിയ സൂപ്പർ സ്റ്റാർ സ്‌തുതി ഗീതം ട്രെൻഡിങ്ങിൽ ; ചിത്രത്തിന്റെ ഉള്ളടക്ക രഹസ്യം വെളിപ്പെടുത്തി അണിയറപ്രവർത്തകർ….

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി നായകനായി അഭിനയിക്കുന്ന ‘ ഫ്രണ്ട്ഷിപ്പ് ‘ എന്ന ത്രിഭാഷാ സിനിമയിലെ ‘സൂപ്പർസ്റ്റാർ’ രജനികാന്തിനെ സ്‌തുതിച്ചു കൊണ്ടുള്ള ഗാനം (ലിറിക് വീഡിയോ ) കഴിഞ്ഞ...

‘മൂത്തോന്‍’ സംവിധായികയ്‌ക്കെതിരെ സ്റ്റെഫി സേവ്യര്‍, പിന്തുണയുമായി നടി ഐശ്വര്യ ലക്ഷ്മിയും

മൂത്തോൻ സിനിമയുടെ സംവിധായികയ്‌ക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനര്‍ സ്‌റ്റെഫി സേവ്യർ. മൂത്തോനിൽ ചെയ്ത ജോലിക്ക് പണം ചോദിച്ചപ്പോൾ എന്നെ മാറ്റി നിർത്തി മാസ്സ് ഡയലോഗടിച്ചു പറഞ്ഞു വിട്ടു..!! എന്നാണ് സ്റ്റെഫി...

പാലിനൊപ്പം ഈ ആഹാരങ്ങള്‍ ഒരിക്കലും കഴിക്കരുത്. അപകടം !!!

പോഷകസമ്പന്നമായ പാനീയമാണ് പാല്. കാല്‍സ്യത്തിന്റെ കലവറയായ പാല്‍ കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും നല്ലതാണ്. എന്നാല്‍ ചില ആഹാരങ്ങള്‍ക്കൊപ്പം ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ചില ആഹാരങ്ങൾ ഉണ്ടെന്നാണ് ആയുർവേദം പറയുന്നതും. പാലും ഏത്തപ്പഴവും ഒരിക്കലും ഒന്നിച്ചു...

കപ്പേള പ്രണയമല്ല, പോരാട്ടവും അതിജീവനവും.

റോഷന്‍ മാത്യു, അന്ന ബെന്‍, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്‌കാര ജേതാവ് മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് “കപ്പേള”. ചെറിയൊരു ത്രെഡില്‍ നിന്നും വികസിപ്പിച്ചെടുത്ത ചിത്രം...