പ്രശസ്ത മലയാള സംവിധായകനും അഭിനേതാവും നിര്‍മ്മാതാവുമായ രഞ്ജി പണിക്കരുടെയും അനിറ്റയുടെയും രണ്ടാമത്തെ മകന് നിഖില്‍ രഞ്ജി പണിക്കർ വിവാഹിതനായി. മേഘ ശ്രീകുമാറാണ് വധു. ചെങ്ങന്നൂര്‍ കാരയ്ക്കാട് പുത്തന്‍പുരയില്‍ തെക്കേതില്‍ മായാ ശ്രീകുമാറിന്റെയും ശ്രീകുമാര്‍ പിള്ളയുടെയും മകളാണ്. ആറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ വെച്ച് കഴിഞ്ഞ ദിവസം ആയിരുന്നു വിവാഹം.
വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രം ആയിരുന്നു പങ്കെടുത്തത്. ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. ഇരട്ട സഹോദരങ്ങളായ നിഖിലും നിതിനും സിനിമയില്‍ സജീവമാണ്. മമ്മൂട്ടി ചിത്രം കസബയിലൂടെ നിതിന്‍ രഞ്ജി പണിക്കര്‍ സ്വതന്ത്ര സംവിധായകനായി മാറി. നടനും ചലച്ചിത്ര പ്രവര്‍ത്തകനുമാണ് നിഖില്‍. കലാമണ്ഡലം ഹൈദരാലി എന്ന ചിത്രത്തിലൂടെ നിഖില്‍
അഭിനയരംഗത്ത് ചുവടു വച്ചിരിക്കുകയാണ്. ചിത്രത്തില്‍ ഹൈദരാലിയായി എത്തുന്നത് രഞ്ജി പണിക്കര്‍ ആണ്. കിരണ്‍ ജി നാഥ് സംവിധാനം ചെയ്യുന്ന സിനിമയിലെ രഞ്ജി പണിക്കരുടെ 19 വയസ്സു മുതല്‍ 30 വയസ്സ് വരെയുള്ള കാലഘട്ടം അവതരിപ്പിക്കുന്നത് മകന് നിഖിലാണ്.
ആറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലായിരുന്നു വിവാഹം. കോവിഡ് മാനദണ്ഡങ്ങള്‍ പരിഗണിച്ച് അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടുള്ള ലളിതമായ ചടങ്ങായിരുന്നു. നേരത്തെ താരപുത്രന്റെ വിവാഹ വാര്‍ത്ത പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ വിവാഹ ചിത്രങ്ങള്‍ കൂടി എത്തിയിരിക്കുകയാണ്. ചലച്ചിത്ര മേഖലയില്‍ നിന്നുള്ള പ്രമുഖരും ആരാധകരും വധു വരന്മാർക്ക് ആശംസകൾ അറിയിച്ചിരിക്കുകയാണ്.