മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട നടിയാണ് രേഖ രതീഷ്. ആദ്യകാലങ്ങളിൽ വില്ലത്തി വേഷങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത് എങ്കിൽ ഇപ്പോൾ രേഖ കൈകാര്യം ചെയുന്നത് അമ്മ വേഷങ്ങൾ ആണ്. പരസ്പരം പരമ്പരയിലെ പദ്മാവതിയായി തുടങ്ങിയ രേഖയുടെ അമ്മ വേഷം നൂറിൽ നൂറു മാർക്കും നേടുന്നതാണ്. അമ്മ വേഷങ്ങളിൽ ആണ് രേഖ സ്ക്രീനിൽ നിറയുന്നത് എങ്കിലും മിനി സ്ക്രീനിലെ ചുള്ളൻ നായകൻ വിവേക് ഗോപന്റെ പ്രായം ആണ് തനിക്ക് എന്ന് അടുത്തിടെ രേഖ പറഞ്ഞിരുന്നു. സാരിയിൽ ബോൾഡ് ലുക്കിൽ എത്തിയ രേഖയുടെ പുതിയ ചിത്രങ്ങൾ കാണാം.
കൈ നിറയെ പരമ്പരകൾ!
മഞ്ഞിൽ വിരിഞ്ഞ പൂവിലെ മല്ലിക പൂക്കാലം വരവായി പരമ്പരയിലെ പാർവതി എന്ന കഥാപാത്രങ്ങൾ ആണ് രേഖ ഇപ്പോൾ ഗംഭീരം ആക്കുന്നത്. അമ്മ വേഷങ്ങൾ പൂർണ്ണ തൃപ്തിയോടെയാണ് രേഖ അവതരിപ്പിക്കുന്നത്.
സിനിമകളിൽ!
സിനിമയിൽ തനിക്ക് അവസരം ലഭിച്ചിട്ടില്ല എന്നതാണ് സത്യം എന്ന് അടുത്തിടെ രേഖ രതീഷ് വ്യക്തമാക്കിയിരുന്നു. ചെറുപ്പത്തിൽ തന്നെ മിനിസ്ക്രീൻ പരമ്പരകളിൽ സജീവം ആയിരുന്നു രേഖ!
സോഷ്യൽ മീഡിയയിൽ സജീവം!
സോഷ്യൽ മീഡിയയിൽ സജീവം ആയ രേഖ രതീഷ് അടുത്തടയായി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്ക് വയ്ക്കുക പതിവാണ്. നിറഞ്ഞ കൈയ്യടിയാണ് താരത്തിന്റെ ലുക്കിന് ലഭിക്കുന്നത്.
തന്റെ എല്ലാം അയാൻ!
രേഖക്ക് ഒരു മകൻ ആണുള്ളത് അയാൻ രതീഷ്. അയാന്റെ വിശേഷങ്ങൾ പറയുമ്പോൾ നൂറുനാവുള്ള അമ്മയായി രേഖ പലപ്പോഴും മാറിയിട്ടുണ്ട്. തന്റെ എല്ലാം മകൻ ആണെന്നും രേഖ പറഞ്ഞിട്ടുണ്ട്.
Content Highlight: Miniscreen star Rekha Ratheesh’s pictures!