Home Silver Screen ബിഡ്ജ് ഓഫ് ഗാല്‍വനിലൂടെ ഇന്ത്യ-ചൈന സംഘർഷ കഥ പറയാൻ മേജർ രവി എത്തുന്നു!

ബിഡ്ജ് ഓഫ് ഗാല്‍വനിലൂടെ ഇന്ത്യ-ചൈന സംഘർഷ കഥ പറയാൻ മേജർ രവി എത്തുന്നു!

Facebook
Twitter
Pinterest
WhatsApp

നിരവധി പട്ടാള ചിത്രങ്ങളിലൂടെ രാജ്യസ്നേഹത്തിന്റെ കഥ പറഞ്ഞ സംവിധായകൻ ആണ് മേജർ രവി. പട്ടാളത്തിലും മേജറായി ജോലി നോക്കിയ താരം നിരവധി തവണ പട്ടാളക്കാരുടെ ജീവിതം സിനിമയാക്കി അവതരിപ്പിക്കുകയും പ്രേക്ഷകരെ കരയിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്തിട്ടുണ്ട്. മോഹനലാലിനൊപ്പം നിരവധി പട്ടാള ചിത്രങ്ങൾ മേജർ രവി അവതരിപ്പിക്കുകയും അവയെല്ലാം ആരാധകരുടെ ഇടയിൽ വലിയ തരംഗം ഉണ്ടാക്കുകയും ചെയ്തിരുന്നു. കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍, 1971 ബിയോണ്ട് ദ ബോര്‍ഡേഴ്‌സ്, കര്‍മ്മയോദ്ധ തുടങ്ങിയ സിനിമകൾ പ്രേക്ഷകർക്കിടയിൽ വലിയ ചർച്ച വിഷയം ആയിരുന്നു. ഇപ്പോഴിതാ വീണ്ടുമൊരു പട്ടാള കഥയുമായി എത്തുകയാണ് മേജർ രവി.

ഇന്ത്യ-ചൈന സംഘർഷ കഥ പറഞ്ഞു കൊണ്ടാണ് ഇത്തവണ മേജർ രവി എത്തുക. ബിഡ്ജ് ഓഫ് ഗാല്‍വൻ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. അടുത്ത വര്ഷം ജനുവരിയോട് കൂടി ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാൻ ആണ് താരത്തിന്റെ തീരുമാനം. കോവിഡ് ഭീതിയുള്ള പശ്ചാത്തലം ആയതിനാൽ ആണ് ഇപ്പോഴത്തെ സാഹചര്യത്തിൽ ഷൂട്ടിങ് തുടങ്ങൽ ബുദ്ധിമുട്ടുള്ളത് എന്നും താരം പറഞ്ഞു. ചൈനയുടെ പ്രകോപനവും ഇപ്പോഴത്തെ ഏകപക്ഷീയ ആക്രണവും കേന്ദ്രീകരിച്ചായിരിക്കും സിനിമ ഒരുക്കുകയെന്ന് മേജർ രവി വെളിപ്പെടുത്തി.

കഴിഞ്ഞ ചിത്രങ്ങളിലേത് പോലെ ഈ സിനിമയിലും മോഹൻലാൽ ആയിരിക്കും നായകനായി എത്തുക എന്നാണ് ആരാധകരുടെ നിഗമനം. എന്നാൽ ഈ കാര്യത്തിൽ ഇത് വരെ ഒരു പ്രതികരണവും സംവിധായകന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. സിനിമയുടെ കാസ്റ്റിംഗ് തുടങ്ങിയിട്ടില്ല എന്നാണ് പുറത്ത് വരുന്ന വാർത്തകൾ. മോഹന്‍ലാല്‍ നായകനായ 1971 ബിയോണ്ട് ദ ബോര്‍ഡേഴ്‌സ് എന്ന ചിത്രമാണ് മേജര്‍ രവിയുടെതായി മലയാളത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയത്.

  • Tags
  • Major Ravi
Facebook
Twitter
Pinterest
WhatsApp

Most Popular

ഹർഭജൻ സിംഗ് നായകനാവുന്ന ‘ഫ്രണ്ട്ഷിപ്പി’ലെ ചിമ്പു പാടിയ സൂപ്പർ സ്റ്റാർ സ്‌തുതി ഗീതം ട്രെൻഡിങ്ങിൽ ; ചിത്രത്തിന്റെ ഉള്ളടക്ക രഹസ്യം വെളിപ്പെടുത്തി അണിയറപ്രവർത്തകർ….

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി നായകനായി അഭിനയിക്കുന്ന ‘ ഫ്രണ്ട്ഷിപ്പ് ‘ എന്ന ത്രിഭാഷാ സിനിമയിലെ ‘സൂപ്പർസ്റ്റാർ’ രജനികാന്തിനെ സ്‌തുതിച്ചു കൊണ്ടുള്ള ഗാനം (ലിറിക് വീഡിയോ ) കഴിഞ്ഞ...

‘മൂത്തോന്‍’ സംവിധായികയ്‌ക്കെതിരെ സ്റ്റെഫി സേവ്യര്‍, പിന്തുണയുമായി നടി ഐശ്വര്യ ലക്ഷ്മിയും

മൂത്തോൻ സിനിമയുടെ സംവിധായികയ്‌ക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനര്‍ സ്‌റ്റെഫി സേവ്യർ. മൂത്തോനിൽ ചെയ്ത ജോലിക്ക് പണം ചോദിച്ചപ്പോൾ എന്നെ മാറ്റി നിർത്തി മാസ്സ് ഡയലോഗടിച്ചു പറഞ്ഞു വിട്ടു..!! എന്നാണ് സ്റ്റെഫി...

പാലിനൊപ്പം ഈ ആഹാരങ്ങള്‍ ഒരിക്കലും കഴിക്കരുത്. അപകടം !!!

പോഷകസമ്പന്നമായ പാനീയമാണ് പാല്. കാല്‍സ്യത്തിന്റെ കലവറയായ പാല്‍ കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും നല്ലതാണ്. എന്നാല്‍ ചില ആഹാരങ്ങള്‍ക്കൊപ്പം ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ചില ആഹാരങ്ങൾ ഉണ്ടെന്നാണ് ആയുർവേദം പറയുന്നതും. പാലും ഏത്തപ്പഴവും ഒരിക്കലും ഒന്നിച്ചു...

കപ്പേള പ്രണയമല്ല, പോരാട്ടവും അതിജീവനവും.

റോഷന്‍ മാത്യു, അന്ന ബെന്‍, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്‌കാര ജേതാവ് മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് “കപ്പേള”. ചെറിയൊരു ത്രെഡില്‍ നിന്നും വികസിപ്പിച്ചെടുത്ത ചിത്രം...