ബോളീവുഡ് സൂപ്പര്‍ നായകന് ജെയിംസ് ബോണ്ടിന് പുതിയ അവകാശി വരുന്നു. ഡാനിയേല്‍ ക്രെയ്ഗ് ജെയിംസ് ബോണ്ട് വേഷങ്ങള്‍ അവസാനിപ്പിക്കുന്ന ഘട്ടത്തില്‍ അടുത്ത ജെയിംസ് ബോണ്ടാവാന്‍ ഒരു കറുത്ത വംശജന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹോളിവുഡ് സൂപ്പര്‍താരം ഇദ്രിസ് എല്‍ബയാണ് ഈ പട്ടികയില്‍ മുന്നില്‍ ഉള്ളത്.
ജെയിംസ് ബോണ്ട് ചിത്രങ്ങളുടെ നിര്‍മാതാവായ ബാര്‍ബറ ബ്രോക്കോളിയും അടുത്ത ജെയിംസ് ബോണ്ട് ചിത്രത്തിന്റെ സംവിധായകന് അന്റോയിങ് ഫാക്വയും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇത്തരത്തിലൊരു ധാരണയിലെത്തിയതെന്ന് ഒരു പ്രമുഖ മാധ്യമം വാര്‍ത്ത നല്‍കിയിരുന്നു.
‘വെളുത്തവന് അല്ലാത്ത ഒരു നടന് വരാന്‍ സമയം ആയിരിക്കുന്നു’ എന്നാണ് ആ ചര്‍ച്ചയില്‍ പൊതുവായി ഉരുത്തിരിഞ്ഞ ആശയം എന്നാണ് വാര്‍ത്തകള്‍.
ഞങ്ങള്‍ക്ക് സ്ട്രോങും ഫിറ്റും ആയ ഒരു നടനെ ആണ് വേണ്ടത്. അതിനു ഇദ്രിസ് യോഗ്യന്‍ ആണെന്നും സംവിധായകന് പറഞ്ഞു. അതെ സമയം പ്രശസ്ത സിനിമാതാരം ജോര്‍ജ് ക്ലൂണി ഇദ്രിസ് ന്റെ വരവിനെ സ്വാഗതം ചെയ്തു. ഇതൊരു ചരിത്ര മാറ്റത്തിന്റെ തുടക്കം ആയിരിക്കും എന്നും ഇദ്രിസ്നു ജെയിംസ് ബോണ്ട് ആയി കസറാന്‍ കഴിയുമെന്നും ക്ലൂണി വ്യക്തമാക്കി.