കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ഗോൾഡൻ ഗ്ലോബ് പുരസ്കാര രാവ് രണ്ടു മാസത്തേക്ക് നീട്ടി, ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷൻ തിങ്കളാഴ്ച രാവിലെയാണ് ഇക്കാര്യം അറിയിച്ചത്, 93 മത് പുരസ്കാര അവാർഡ് ആണിത്. ജനുവരിയിൽ നടക്കേണ്ട നടക്കേണ്ട ചടങ്ങ് ഫെബ്രുവരി 28 നായിരിക്കും നടക്കുക എന്ന് ദ ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷൻ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
ഫെബ്രുവരി മാസത്തിൽ നടക്കാറുള്ള ഓസ്കാർ ചടങ്ങ് എപ്രിൽ 25 ലേക്ക് മാറ്റിയതായി അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആർട്ട്സ് ആന്റ് സയൻസ് കുറച്ച് ദിവസങ്ങൾക്ക് മുൻപ് വ്യക്തമാക്കിയിരുന്നു. കൊവിഡ് 19 ലോകമൊട്ടാകെയുള്ള സിനിമാ വിപണിക്ക് കടുത്ത ആഘാതം സൃഷ്ടിച്ച സാഹചര്യത്തിൽ ഓസ്കാർ, ഗോൾഡൻ ഗ്ലോബ് നിയമങ്ങളിൽ ചില ഭേതഗതികൾ വരുത്തിയിട്ടുണ്ട്.
രണ്ടാഴ്ച്ച മുമ്പാണ് ഹോളിവുഡിൽ സിനിമ, ടെലിവിഷൻ ചിത്രീകരണങ്ങൾ പുനരാരംഭിക്കാൻ അനുമതി ലഭിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചിത്രീകരണം നടത്താനാണ് അനുമതി. സെറ്റുകളിൽ കൃത്യമായ ഇടവേളകളിൽ പരിശോധനകളടക്കം നടത്താനാണ് തീരുമാനം.യുഎസ്സിലെ പ്രധാന തിയേറ്ററുകൾ ജുലൈ പത്തോടെ തുറക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. സാമൂഹിക അകലം പാലിച്ചായിരിക്കും തിയേറ്ററുകൾ പ്രവർത്തിക്കുകയെന്നും തിയേറ്റർ ഉടമകൾ പറയുന്നു.