കേശസംരക്ഷണത്തിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്നവരാണ് നാമെല്ലാവരും. പക്ഷേ മുടി കൊഴിച്ചിൽ, താരൻ തുടങ്ങിയ പല പ്രശ്നങ്ങളും നാം നേരിടാറുണ്ട്. ചർമ്മ സംരക്ഷണത്തിനും മുടിയുടെ ആരോഗ്യത്തിനും സഹായകരമാകുന്ന പ്രകൃതിദത്ത മാർഗ്ഗങ്ങൾ നിരവധിയുണ്ട്. കാലാ കാലങ്ങളായ് നമ്മുടെ പറമ്പുകളിലെല്ലാം വച്ചുപിടിപ്പിക്കുന്ന ഒരു വൃക്ഷമാണ് വേപ്പ്. പരമ്പരാഗതമായി നമ്മുടെ മുത്തശ്ശിമാരൊക്കെ NEEM ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് കുട്ടികളെയൊക്കെ കുളിപ്പിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്.
ചർമ്മത്തിൽ ഉണ്ടാവുന്ന ചൊറിച്ചിൽ, തലയിലെ താരൻ, പേൻശല്യം, മുടികൊഴിച്ചിൽ എന്നിവയ്ക്കൊക്കെ പരിഹാരമായി ആയുർവേദാചാര്യന്മാർ വേപ്പില ഇട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിക്കാൻ നിർദേശിക്കാറുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പനി, അലർജി, വയറ്റിലെ വിരശല്യം, മുഖക്കുരു, ശരീര ദുർഗന്ധം എന്നുവയ്ക്കെല്ലാം മരുന്നാണ് വേപ്പില എന്ന് ആയുർവേദത്തിൽ പറയുന്നു.
വേപ്പില തലമുടിയുടെ ആരോഗ്യത്തിന്
രണ്ട് ലിറ്റർ വെള്ളം തിളപ്പിക്കുക.കുറച്ചു വേപ്പില പറിച്ചു വെള്ളത്തിലിട്ടു കുറച്ചു സമയം തിളപ്പിക്കുക. വെള്ളത്തിന്റെ നിറം മാറുന്നത് കാണാം. നന്നായി തണുത്തതിനു ശേഷം തല കഴുകുക. പിന്നീട് സാധാരണ വെള്ളം ഉപയോഗിച്ച് കഴുകുക.
കുറച്ചു ദിവസം ഇങ്ങനെ ചെയ്തു നോക്കൂ. തലയിലെ ചൊറിച്ചിൽ, താരൻ എന്നിവയൊക്കെ വളരെ കുറഞ്ഞതായി കാണാം. തലമുടിക്ക് നല്ല തിളക്കവും പ്രദാനം ചെയ്യുന്നു. പക്ഷെ വേപ്പിലയുടെ മണം പലർക്കും അത്ര ഇഷ്ടപ്പെടാറില്ല. മണം കുറക്കാൻ പിന്നീട് സെറം ഉപയോഗിച്ചു നോക്കാവുന്നതാണ്.
ഒരു ലിറ്റർ വെള്ളം വേപ്പിലയിട്ടു തിളപ്പിക്കുക. വെള്ളം നന്നായി തണുക്കാൻ അനുവദിക്കുക. ശേഷം ദിവസം രണ്ടു പ്രാവശ്യം ആ വെള്ളത്തിൽ മുഖം കഴുകുക. വേപ്പില വെള്ളം കൊണ്ട് ആവി പിടിക്കുന്നതും നല്ലതാണ്. പിന്നെ മുഖം തുടച്ചു സാധാരണ വെള്ളം കൊണ്ട് മുഖം കഴുകുക.
ആര്യവേപ്പ് ആന്റി ഫംഗൽ, ആന്റി ബാക്റ്റീരിയൽ, ആന്റി വൈറൽ ഏജന്റായി പ്രവർത്തിക്കുകയും എല്ലാവിധ ചർമ്മ രോഗങ്ങളിൽ നിന്നും രക്ഷിക്കുകയും ചെയ്യുന്നു.
മുഖക്കുരു പാടുകൾ, വരണ്ട ചർമ്മം എന്നിവ കുറക്കാൻ സഹായകരമാണ്. അതെ സമയം, മുഖത്തിന്റെ നിറം മെച്ചപ്പെടുത്താൻ വേപ്പില അത്ര ഉപയോഗപ്രദമല്ല.
കോവിഡ് മഹാമാരിയുടെ കാലത്തു രോഗ പ്രതിരോധ ശേഷി ആർജിക്കേണ്ടത് വളരെ ആവശ്യമാണ്. വേപ്പിലക്ക് രോഗപ്രതിരോധ ശക്തി നില നിർത്താൻ കഴിയുമെന്ന് പറയപ്പെടുന്നു. കണ്ണിലെ അല്ലർജിക്കും ഔഷധമാണ് വേപ്പില എന്നും പറയപ്പെടുന്നു.
Content Highlight: Benefits of neem and neem bath