മലയാളത്തിന്റെ അഭിമാന താരങ്ങളിലൊരാളാണ് മമ്മൂട്ടി. അഭിഭാഷകനായി ജോലി ചെയ്ത് വരുന്നതിനിടയിലായിരുന്നു മുഹമ്മദ് കുട്ടി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. നല്ല വായനാശീലമുള്ളയാളാണ്. കഥകളും എഴുതുമായിരുന്നു. അഡ്വക്കറ്റ് ആയതിന് ശേഷം പല സെമിനാറുകളിലും അദ്ദേഹത്തെ കണ്ടിട്ടുണ്ട്. അന്നൊന്നും ഞങ്ങള്‍ പരിചയപ്പെട്ടിരുന്നില്ല. മമ്മൂട്ടിയെക്കുറിച്ച് വാചാലനായെത്തിയിരിക്കുകയാണ് പുരുഷന് കടലുണ്ടി എംഎല്‍എ. മാസ്റ്റര്‍ബിന്‍ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്. രസകരമായ ചില സംഭവങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു. ആ വിശേഷങ്ങളിലൂടെ തുടർന്നുവായിക്കാം.
അന്ന് സുകുമാരന്‍ കത്തിനില്‍ക്കുന്ന സമയമായിരുന്നു. ദേവലോകത്തില്‍ തൊഴിലാളി നേതാവിനെ അവതരിപ്പിച്ചത് മമ്മൂട്ടിയായിരുന്നു. അനായാസേനയായാണ് അദ്ദേഹം ആ വേഷം ചെയ്തത്. തുടക്കക്കാരന്റെ ചാഞ്ചല്യങ്ങളൊന്നുമുണ്ടായിരുന്നില്ല. സാമ്പത്തിക പ്രതിസന്ധി കാരണം ഈ സിനിമ പാതിവഴിയില്‍ അവസാനിക്കുകയായിരുന്നു. നമുക്ക് മുഹമ്മദ് കുട്ടിയെ വിളിച്ചാലോ, വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ ചെയ്യുന്ന സമയത്ത് ഞാന്‍ എംടി സാറിനോട് അങ്ങോട്ട് ചോദിച്ചിരുന്നു. അദ്ദേഹം വരുമോ, തിരക്കല്ലേ, പഴയ അഭിഭാഷകനല്ലേയെന്നായിരുന്നു എംടി ചോദിച്ചത്.
ഒരു സുഹൃത്ത് മുഖേനയായാണ് മമ്മൂട്ടിയെ വിളിച്ചത്. അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞ് അധികനാളായിരുന്നില്ല അന്ന്. മമ്മൂട്ടിയെ കിട്ടാതെ വന്നതോടെ വേറെ ആളുകളെ നോക്കുന്നുണ്ടായിരുന്നു. അതിനിടയിലാണ് സുഹൃത്ത് വിളിച്ചത്. മമ്മൂട്ടി അങ്ങോട്ടേക്ക് പുറപ്പെട്ടിട്ടുണ്ടെന്നായിരുന്നു പറഞ്ഞത്. താടിയൊക്കെ വെച്ചായിരുന്നു മമ്മൂട്ടി വന്നത്. അദ്ദേഹത്തെ മാധവനായി തീരുമാനിക്കുകയായിരുന്നു അന്നെന്നും പുരുഷൻ കടലുണ്ടി പറയുന്നു.
അന്ന് ഫോണ്‍ ചെയ്യാനൊക്കെ പാടായിരുന്നു. അധികം ഫോണ്‍ ചെയ്യാനൊന്നും പറ്റില്ലെന്നായിരുന്നു പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് മമ്മൂട്ടിയോട് പറഞ്ഞത്. അത് കേട്ടം അദ്ദേഹം ഒന്നും പ്രതികരിച്ചിരുന്നില്ല. അന്നും നല്ല ഗൗരവമുണ്ട് മമ്മൂട്ടിക്ക്. പിന്നീട് സിനിമയുടെ കൂടുതൽ ജോലികള്‍ക്കായി മദ്രാസിലേക്ക് പോയിരുന്നു. ഇതേ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് മമ്മൂട്ടിയെ വിളിച്ച് ലൊക്കേഷനിലെത്താനായി ആവശ്യപ്പെടുകയായിരുന്നു. രണ്ട് ദിവസം കഴിഞ്ഞേ വരൂയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇത് അന്നത്തെ പ്രതികാരമാണോയെന്ന് ചോദിച്ചപ്പോള്‍, അങ്ങനെയല്ല, ഓരോന്ന് പഠിപ്പിക്കാനുള്ള അവസരമാണെന്നായിരുന്നു മമ്മൂട്ടി പറഞ്ഞതെന്ന് പുരുഷന് കടലുണ്ടി ഓര്‍ത്തെടുക്കുന്നു.
Content Highlight: Actor mammootty about his honeymoon phase