വനിതകൾക്ക് മാത്രമായി ഒരു മദ്യശാല. ഇങ്ങനെയൊരു മദ്യശാല വിദേശ രാജ്യങ്ങളിൽ മാത്രമൊന്നുമല്ല. ഇന്ത്യയിലുണ്ട്. ഡൽഹിയിലാണ് ഈ സ്റ്റോര്‍. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളുടെ പേരിൽ പേരു കേട്ട ഡൽഹിയിൽ തന്നെ ഇത്തരമൊരു ഷോപ്പ്.
ഒരു ഷോപ്പിംഗ് മാളിനുള്ളിൽ ആണ് മദ്യ ശാല.നഗരത്തിൽ സ്ത്രീകൾക്ക് മദ്യം വാങ്ങാൻ സുരക്ഷിതമായ അന്തരീക്ഷം ഈ സ്റ്റോർ നൽകുന്നു എന്നത് ശ്രദ്ധേയമാണ്.
ഇവിടെ സ്ത്രീകൾക്ക് നേരിട്ടെത്തി ധൈര്യമായി മദ്യമോ ഒരു കുപ്പി വൈനോ ഒക്കെ വാങ്ങാം. സാധാരണ പെൺകുട്ടികൾക്ക് മദ്യം വേണമെങ്കിൽ പുരുഷൻമാരെ കൊണ്ട് മേടിപ്പിയ്ക്കുകയാണ് പതിവ്.2015 ൽ ആണ് ഈ മദ്യശാല തുറക്കുന്നത്. ഇന്ത്യയിലെ തന്നെ ഇത്തരത്തിലെ ആദ്യ വനിതാ മദ്യശാലയാണ് ഇതെന്നാണ് കരുതപ്പെടുന്നത്.
വൈനും വോഡ്കയുമാണ് മദ്യശാലയിൽ എത്തുന്ന വനിതകൾ ഏറ്റവുമധികം വാങ്ങുന്നത് .വൈനും വോഡ്കയുമാണ് മദ്യശാലയിൽ എത്തുന്ന വനിതകൾ ഏറ്റവുമധികം വാങ്ങുന്നത്. ഇവിടുത്തെ ജീവനക്കാരും വനിതൾ തന്നെ. മദ്യം തെരഞ്ഞെടുക്കാൻ സഹായം ആവശ്യമെങ്കിൽ അതിനും വനിതകൾ തയ്യാര്‍
മദ്യം വാങ്ങണമെങ്കിൽ പുരുഷൻമാര്‍ മാത്രം ഉപഭോക്താക്കളായി എത്തുന്ന മദ്യശാലകളിൽ എത്തണം എന്നത് സ്ത്രീകൾക്ക് ബുദ്ധിമുട്ടാകാറുണ്ട്. തുറിച്ച് നോട്ടങ്ങളും അശ്ലീല കമൻറുകളും ഒക്കെ ഏറ്റു വാങ്ങേണ്ടി വരും. അത് ഒരു കുപ്പി ബിയറോ, വൈനോ വാങ്ങാൻ ആണെങ്കിലും അങ്ങനെ തന്നെ..ഈ സാഹചര്യത്തിലാണ് വനിതകൾക്ക് മാത്രമായി ഒരു മദ്യശാല തുടങ്ങുന്നത്. സ്റ്റോർ മാനേജർ ഉമേഷ് സക്സേന പറയുന്നു.
Content Highlight: A bar located in Delhi for women only