Home Silver Screen സിനിമയില്‍ അവസരം ലഭിക്കാനായി നടിമാര്‍ കിടപ്പറ പങ്കിടാന്‍ നിര്‍ബന്ധിതരാകുന്നു:ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട്

സിനിമയില്‍ അവസരം ലഭിക്കാനായി നടിമാര്‍ കിടപ്പറ പങ്കിടാന്‍ നിര്‍ബന്ധിതരാകുന്നു:ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട്

Facebook
Twitter
Pinterest
WhatsApp

സിനിമാ മേഖലയിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷനാണ് സിനിമാ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച്‌ പഠിച്ച്‌ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ലഹരി ഉപയോഗത്തെക്കുറിച്ചും നടിമാര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഏകദേശം 300ഓളം പേജുകള്‍ വരുന്ന റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്. ശക്തമായ നിയമ നടപടി അനിവാര്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ശക്തമായ നിയമ നടപടികളിലൂടെ മാത്രമേ സിനിമയിലെ അനീതികള്‍ക്ക് പ്രശ്നപരിഹാരം സാധ്യമാവൂ. ശക്തമായ നിയമം കൊണ്ടുവരണമെന്നും ട്രൈബ്യൂണല്‍ രൂപികരിക്കണമെന്നും ശുപാര്‍ശ ചെയ്യുന്നു. കുറ്റവാളികളെ നിശ്ചിത കാലത്തേക്ക് സിനിമ മേഖലയില്‍ നിന്ന് മാറ്റി നിര്‍ത്തണം ഇതിനുള്ള അധികാരവും ട്രൈബൂണലിന് നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.

സിനിമയില്‍ അവസരത്തിനായി കിടപ്പറ പങ്കിടണമെന്ന് ചിലര്‍ നിര്‍ബന്ധിക്കുന്നെന്നാണ് വെളിപ്പെടുത്തല്‍. അതേസമയം, മാന്യമായി പെരുമാറുന്ന പല പുരുഷന്‍മാരും സിനിമയില്‍ ഉണ്ടെന്നും പല നടിമാരും കമ്മീഷനോട് വെളിപ്പെടുത്തി. പ്രമുഖരായ പലരും ഇപ്പോഴും സിനിമയില്‍ അപ്രഖ്യാപിത വിലക്ക് നേരിടുന്നുണ്ടെന്നും മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമാ സെറ്റുകളില്‍ മദ്യം മയക്കുമരുന്ന് ഉപയോഗമുണ്ടെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കണ്ടെത്തി. സിനിമാമേഖലയിലെ പരാതികള്‍ പരിഗണിക്കാന്‍ ട്രൈബ്യൂണല്‍ വേണമെന്നാണ് കമ്മിഷന്‍റെ നിര്‍ദ്ദേശം.

  • Tags
  • സിനിമയില്‍ അവസരം ലഭിക്കാനായി നടിമാര്‍ കിടപ്പറ പങ്കിടാന്‍ നിര്‍ബന്ധിതരാകുന്നു:ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട്
Facebook
Twitter
Pinterest
WhatsApp
Previous articleപൃഥ്വിരാജ് ചിത്രത്തിന് നല്ല റിവ്യൂ എഴുതാന്‍ നല്‍കിയത് 25000 രൂപ ;റോഷന്‍ ആന്‍ഡ്രൂസ്
Next articleസണ്ണി ലിയോണിന്റെ സിനിമ ഒഴിവാക്കിയതെന്തുകൊണ്ട് ; ഒമര്‍ ലുലു പറയുന്നു

Most Popular

ഡയാനക്ക്‌ നയൻതാര എന്ന് പേരിട്ടത് താൻ, വെളിപ്പെടുത്തലുമായി സംവിധായകൻ

തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ എന്നാണ്‌ നയൻതാര അറിയപ്പെടുന്നത്. നയൻതാരയുടെ യഥാർഥ പേര് അങ്ങണല്ല എന്ന് എത്ര പേർക്ക് അറിയാം. ഡയാന എന്നാണ് അവരുടെ യഥാർഥ പേര്. സിനിമക്ക് വേണ്ടി നടി തനെ...

ആശുപത്രിയിൽ ഒരു ഗതിയും ഇല്ലാതെ ചാർമിള, വാർത്തക്ക് പിന്നിലെ യഥാർത്ഥ്യം ഇതാണ്

നടി ചാർമിള ആശുപത്രിയിൽ ആണെന്നും നോക്കാൻ ആരും ഇല്ലെന്നും കൈൽ പണം ഇല്ലെന്നും ഉള്ള വാർത്തകൾ കഴിഞ്ഞ ദിവസം പുറത്ത് എത്തിയിരുന്നു. അസ്ഥി സംബന്ധമായ രോഗം മൂലം ചർമിള ആശുപത്രിയിൽ ആണെന്നായിരുന്നു വാർത്ത....

അനുരാധ പഡ്‌വാളിന്റെ മകളാണെന്ന് അവകാശപ്പെട്ട് മലയാളി യുവതി

തിരുവനന്തപുരം: പ്രശസ്ത ബോളിവുഡ് ഗായിക അനുരാധ പഡ്‌വാളിന്റെ മകളാണെന്ന അവകാശവാദവുമായി തിരുവനന്തപുരം വര്‍ക്കല സ്വദേശി. അനുരാധ തന്നെ മകളായി അംഗീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. കര്‍മല മോഡക്‌സ് എന്ന 45കാരിയാണ് കുടുംബകോടതിയെ സമീപിച്ചത്. 1975ൽ ജനിച്ച...

ലൂസിഫര്‍ സിനിമ കണ്ട് രജിനികാന്ത് വിളിച്ചു;പൃഥ്വിരാജ്

നായകവേഷത്തില്‍ നിന്ന് ആദ്യമായി സംവിധായകന്‍റെ കുപ്പായമണിഞ്ഞ പൃഥിരാജിന്‍റെ ആദ്യ സിനിമയായിരുന്നു ലൂസിഫര്‍. ആദ്യ സിനിമ തന്നെ ഹിറ്റാവുകയും ചെയ്തിരുന്നു. ഇപ്പോ‍ഴിതാ സിനിമ കണ്ടതിന് ശേഷമുള്ള രജനീകാന്തിന്‍റെ പ്രതികരണം വലിയ സന്തോഷത്തോടെയാണ് പൃഥിരാജ് വെളിപ്പെടുത്തുന്നത്....