Home Silver Screen ഡയാനക്ക്‌ നയൻതാര എന്ന് പേരിട്ടത് താൻ, വെളിപ്പെടുത്തലുമായി സംവിധായകൻ

ഡയാനക്ക്‌ നയൻതാര എന്ന് പേരിട്ടത് താൻ, വെളിപ്പെടുത്തലുമായി സംവിധായകൻ

Facebook
Twitter
Pinterest
WhatsApp

തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ എന്നാണ്‌ നയൻതാര അറിയപ്പെടുന്നത്. നയൻതാരയുടെ യഥാർഥ പേര് അങ്ങണല്ല എന്ന് എത്ര പേർക്ക് അറിയാം. ഡയാന എന്നാണ് അവരുടെ യഥാർഥ പേര്. സിനിമക്ക് വേണ്ടി നടി തനെ പേര് നയൻതാര എന്ന് ആക്കുക ആയിരുന്നു. ഇപ്പൊൾ ഇതാ ഡയാനക്ക്‌ നയൻതാര എന്ന് പേരിട്ടത് താൻ ആണെന്ന് വെളിപ്പെടുത്തി രംഗത്ത് എത്തി ഇരിക്കുക ആണ് സംവിധായകനും എഴുത്തുകാരനും അധ്യാപക നും ആയ ജോൺ ഡിറ്റോ പി.ആർ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു ദിവസം വൈകുന്നേരം പ്രസിദ്ധ സ്റ്റിൽ ഫോട്ടോഗ്രാഫർ സ്വാമിനാഥൻ സാറിനെക്കാണാൻ എത്തി. വിശേഷം പറഞ്ഞ കൂട്ടത്തിൽ ഷൊർണ്ണൂരിൽ സത്യൻ അന്തിക്കാടിന്റെ ജയറാം പടം നടക്കുന്നുവെന്നും അതിലെ പുതുമുഖ നായികയ്ക്ക് ഒരു പേരു വേണമെന്നും പറഞ്ഞു. ക്രിസ്ത്യൻ പെൺകുട്ടി ഡയാനയെന്നാണ് പേരത്രെ.

മനസ്സിനക്കരെ എന്ന സിനിമയുടെ പേരും നായിക നയൻതാരയുടെ പേരും സത്യൻ സർ അനൗൺസ് ചെയ്തു. അങ്ങനെ തെന്നിന്ത്യയിലെ സൂപ്പർ നായികയുടെ പേരിട്ട ഞാൻ … സമ്പൂർണ്ണ പരാജിതനായി വീട്ടിലിരിക്കുന്നു. നായിക ഇതൊന്നുമറിയാതെ തലൈവർ രജനീകാന്തിനൊപ്പം അഭിനയിക്കുന്നു. – അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ചു.

ജോൺ ഡിറ്റോ എഴുതിയ കുറിപ്പ് വായിക്കാം:

2003.. തിരക്കഥാകൃത്തും സംവിധായകനുമായ A K Sajan സാറിന്റെ സ്ക്രിപ്റ്റ് അസിസ്റ്റന്റായി ഞാൻ പ്രവർത്തിച്ചിരുന്ന കാലം. ഒരു സിനിമയുടെ തിരക്കഥാ രചനയ്ക്കായി സാറും ഞാനും ചെറുതുരുത്തി റെസ്റ്റ് ഹൗസിൽ താമസിക്കുകയായിരുന്നു. ഒരു ദിവസം വൈകുന്നേരം പ്രസിദ്ധ സ്റ്റിൽ ഫോട്ടോഗ്രാഫർ സ്വാമിനാഥൻ സാറിനെക്കാണാൻ എത്തി. വിശേഷം പറഞ്ഞ കൂട്ടത്തിൽ ഷൊർണ്ണൂരിൽ സത്യൻ അന്തിക്കാടിന്റെ ജയറാം പടം നടക്കുന്നുവെന്നും അതിലെ പുതുമുഖ നായികയ്ക്ക് ഒരു പേരു വേണമെന്നും പറഞ്ഞു. ക്രിസ്ത്യൻ പെൺകുട്ടി ഡയാനയെന്നാണ് പേരത്രെ. ‘ഡിറ്റോ ഒരു പേര് ആലോചിക്ക് ‘സർ നിർദ്ദേശിച്ചു. ആലോചിക്കാനും ചിന്തിക്കാനും മാത്രമറിയാവുന്ന ഞാൻ ചിന്തിച്ചു .. മാധവിക്കുട്ടിയുടെ ഒരു കഥയിലെ ഒരു പെൺകുട്ടിയുടെ ബംഗാളിപ്പേര് ചിന്തയിലുടക്കി. …നയൻതാര…. ഞാൻ പറഞ്ഞു: നയൻതാര ..

സാജൻസാർ തലയാട്ടി… സ്വാമിനാഥൻ സാറും തലകുലുക്കി. പിന്നീട് മനസ്സിനക്കരെ എന്ന സിനിമയുടെ പേരും നായിക നയൻതാരയുടെ പേരും സത്യൻ സർ അനൗൺസ് ചെയ്തു. അങ്ങനെ തെന്നിന്ത്യയിലെ സൂപ്പർ നായികയുടെ പേരിട്ട ഞാൻ … സമ്പൂർണ്ണ പരാജിതനായി വീട്ടിലിരിക്കുന്നു. നായിക ഇതൊന്നുമറിയാതെ തലൈവർ രജനീകാന്തിനൊപ്പം അഭിനയിക്കുന്നു.

ഇന്ന് സാജൻ സാറിനെക്കാണാൻ അദ്ദേഹത്തിന്റെ വീട്ടിൽച്ചെന്നപ്പോൾ പഴയ കാര്യങ്ങൾ പറഞ്ഞ കൂട്ടത്തിലാണ് ഈ കാര്യം വീണ്ടും ഓർത്തത്.. ‘പുതിയ നിയമം’ എന്ന മമ്മൂട്ടിപ്പടം സാജൻ സർ ഡയറക്റ്റ് ചെയ്തപ്പോൾ നായികയായ നയൻതാരയെ കാണാൻ കഴിഞ്ഞിരുന്നില്ല. എങ്കിൽ ഈക്കഥ പറയാമായിരുന്നു. * * * * * …. നടി മീരാ ജാസ്മിനെ എനിക്ക് കല്യാണം ആലോചിച്ച കഥ അടുത്ത ലക്കമെഴുതാം… വിടില്ല ഞാൻ …

  • Tags
  • ഡയാനക്ക്‌ നയൻതാര എന്ന് പേരിട്ടത് താൻ
  • വെളിപ്പെടുത്തലുമായി സംവിധായകൻ
Facebook
Twitter
Pinterest
WhatsApp

Most Popular

ഡയാനക്ക്‌ നയൻതാര എന്ന് പേരിട്ടത് താൻ, വെളിപ്പെടുത്തലുമായി സംവിധായകൻ

തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ എന്നാണ്‌ നയൻതാര അറിയപ്പെടുന്നത്. നയൻതാരയുടെ യഥാർഥ പേര് അങ്ങണല്ല എന്ന് എത്ര പേർക്ക് അറിയാം. ഡയാന എന്നാണ് അവരുടെ യഥാർഥ പേര്. സിനിമക്ക് വേണ്ടി നടി തനെ...

ആശുപത്രിയിൽ ഒരു ഗതിയും ഇല്ലാതെ ചാർമിള, വാർത്തക്ക് പിന്നിലെ യഥാർത്ഥ്യം ഇതാണ്

നടി ചാർമിള ആശുപത്രിയിൽ ആണെന്നും നോക്കാൻ ആരും ഇല്ലെന്നും കൈൽ പണം ഇല്ലെന്നും ഉള്ള വാർത്തകൾ കഴിഞ്ഞ ദിവസം പുറത്ത് എത്തിയിരുന്നു. അസ്ഥി സംബന്ധമായ രോഗം മൂലം ചർമിള ആശുപത്രിയിൽ ആണെന്നായിരുന്നു വാർത്ത....

അനുരാധ പഡ്‌വാളിന്റെ മകളാണെന്ന് അവകാശപ്പെട്ട് മലയാളി യുവതി

തിരുവനന്തപുരം: പ്രശസ്ത ബോളിവുഡ് ഗായിക അനുരാധ പഡ്‌വാളിന്റെ മകളാണെന്ന അവകാശവാദവുമായി തിരുവനന്തപുരം വര്‍ക്കല സ്വദേശി. അനുരാധ തന്നെ മകളായി അംഗീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. കര്‍മല മോഡക്‌സ് എന്ന 45കാരിയാണ് കുടുംബകോടതിയെ സമീപിച്ചത്. 1975ൽ ജനിച്ച...

ലൂസിഫര്‍ സിനിമ കണ്ട് രജിനികാന്ത് വിളിച്ചു;പൃഥ്വിരാജ്

നായകവേഷത്തില്‍ നിന്ന് ആദ്യമായി സംവിധായകന്‍റെ കുപ്പായമണിഞ്ഞ പൃഥിരാജിന്‍റെ ആദ്യ സിനിമയായിരുന്നു ലൂസിഫര്‍. ആദ്യ സിനിമ തന്നെ ഹിറ്റാവുകയും ചെയ്തിരുന്നു. ഇപ്പോ‍ഴിതാ സിനിമ കണ്ടതിന് ശേഷമുള്ള രജനീകാന്തിന്‍റെ പ്രതികരണം വലിയ സന്തോഷത്തോടെയാണ് പൃഥിരാജ് വെളിപ്പെടുത്തുന്നത്....