സണ്ണി ലിയോണ്‍ നായികായായെത്തുന്ന സിനിമ എന്തുകൊണ്ട് ഒഴിവാക്കിയെന്നതിന് മറുപടിയുമായി ഒമര്‍ ലുലു. സണ്ണി ലിയോണിന്റെ സിനിമ മുടങ്ങാനുള്ള പ്രധാനകാരണമായി ഒമര്‍ ലുലു വ്യക്തമാക്കുന്നത് ഒരു അഡാര്‍ ലൗ എന്ന ചിത്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്. ആദ്യമായി സണ്ണി ലിയോണിനെ മലയാളത്തില്‍ അഭിനയിപ്പിക്കണമന്നായിരുന്നു ആഗ്രഹം. എന്നാല്‍ അതിനിടയ്ക്ക് മധുരരാജയിലൂടെ സണ്ണി ലിയോണ്‍ മലയാളത്തിലെത്തുകയും ചെയ്തതെന്നും ഒമര്‍ പറഞ്ഞു.”അഡാറ് ലവ് ഷൂട്ടിങ് സമയത്താണ് അങ്ങനെ ഒരു ചിത്രം പ്ലാന്‍ ചെയ്യുന്നത്. ജയറാമിനെ ആയിരുന്നു നായകനായി തീരുമാനിച്ചിരുന്നത്. എന്നാല്‍ ചിത്രം വല്ലാതെ നീണ്ടുപോയെന്നും. നിര്‍മ്മാതാക്കളുമായുള്ള പ്രശ്നങ്ങളും മറ്റുമാണ് ചിത്രം നീളാനുള്ള കാരണമായത്.
ജനുവരി മൂന്നിനാണ് ഒമറിന്റെ പുതിയ ചിത്രമായ ധമാക്ക റിലീസ് ചെയ്യുന്നത്. അരുണും നിക്കിയുമാണ് ചിത്രത്തിലെ പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്.ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയിലറും ഗാനങ്ങളുമെല്ലാം ഏറെ വൈറലായിരുന്നു.
അഡാറ് ലവ് എന്ന ചിത്രം ധമാക്കയിൽ നായകനാകുന്ന അരുണിനെ നായകനാക്കി വിഭാവനം ചെയ്തിരുന്നതാണ്. പിന്നീടുണ്ടായ അപ്രതീക്ഷിത സംഭവ വികാസത്തിനാൽ ചിത്രത്തിൽ പൊടുന്നനെ ചില മാറ്റങ്ങൾ വരുത്തേണ്ടി വന്നു. ഇതോടെ അരുണിനെ നായക സ്ഥാനത്ത് നിന്ന് മാറ്റുകയായിരുന്നു. അന്നേ അരുൺകുമാറിന് വാക്കു നൽകിയതാണ് തന്റെ അടുത്ത ചിത്രത്തിൽ നായകനാക്കാം എന്നുള്ളത്. അങ്ങനെയാണ് ധമാക്കയിൽ അരുൺ നായകനാകുന്നത്. ധമാക്ക ഒരു കളര്‍ഫുൾ കോമഡി ബ്ലാസ്റ്റാണെന്നും ഒമര്‍ ലുലു വാക്ക് തരുന്നുണ്ട്. യുവ ദമ്പതികൾക്കും യുവജനതയ്ക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന ചിത്രമായിരിക്കും ധമാക്ക. ധമാക്ക ഒരിക്കലും നിങ്ങളെ ബോറടിപ്പിക്കില്ല. ഫണ്ണും ഇമോഷനുമെല്ലാമുള്ള ചിത്രമാകും ധമാക്കയെന്നും ഒമര്‍ ലുലു പറയുന്നു.
ധമാക്ക പറയുന്നത് ഒരു ദമ്പതികളുടെ കഥയാണ്. നിക്കി ഗൽറാണി ഇതുവരെ അഭിനയിച്ച മലയാള ചിത്രങ്ങളിലെല്ലാം വളരെ നാടൻപെൺകുട്ടിയുടെ വേൽത്തിലായിരുന്നു പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഈ ചിത്രത്തിൽ വളരെ മോഡേൺ വേഷത്തിലാണ് എത്തുന്നത്. ചിത്രത്തിൽ നിക്കി ഗൽറാണി അവതരിപ്പിക്കുന്ന കഥാപാത്രം ഡിവോഴ്സ്ഡാണ്. എന്നാൽ അരുൺ അവതരിപ്പിക്കുന്ന കഥാപാത്രം വളരെ യങാണ്. അരുണിൻ്റെ കഥാപാത്രവും നിക്കിയുടെ കഥാപാത്രവും വിവാഹിതരാകുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിൻ്റെ പ്രമേയം.