മോഡേൻ വേഷവും നാടൻ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി ഹണി റോസ്. ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാനെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് ഈ താരം തെളിച്ചിരുന്നു. 2005 ൽ വിനിയൻ ചിത്രമായ ബോയ്ഫ്രണ്ട എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് വെള്ളിത്തിരയിൽ ചുവട് വെച്ചത്. തുടർന്ന് തമിഴ്, തെലുങ്ക്,കന്നട എന്നീ ചിത്രങ്ങളിലും ഭാഗമായിരുന്നു.
ചങ്ക്സ്, ബോയ് ഫ്രണ്ട്, ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന, റിംഗ് മാസ്റ്റര്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങളിലൂടെ മലയാളി മനസില്‍ ഇടം നേടിയ ഹണി കഥാപാത്രം തിരഞ്ഞെടുക്കുന്നതിലും വേഷ വിധാനത്തിലും വ്യക്തമായ നിലപാട് ഉള്ള താരം കൂടിയാണ്. വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ ഞാന്‍ ആരോടും അഭിപ്രായം ചോദിക്കാറില്ലെന്നാണ് ഹണി റോസ് പറയുന്നത്.
‘വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ ഞാന്‍ ആരോടും അഭിപ്രായം ചോദിക്കാറില്ല. എന്റെ കംഫര്‍ട്ടാണ് പ്രധാനം. നമുക്ക് ഓടിച്ചാടി നടക്കാന്‍ പറ്റുന്ന വേഷമാകണം. സാരി ഉടുത്താല്‍ ഒരിക്കലും അങ്ങനെ നടക്കാന്‍ കഴിയില്ല. അപ്പോള്‍ നമ്മുടെ നടത്തം ഉള്‍പ്പെടെയെല്ലാം കുഴുപ്പമാകും. ചുരിദാര്‍ ധരിച്ചാല്‍ ഷാള്‍ ശരിയായിടുക തുടങ്ങിയ കുറെ സംഗതിയുണ്ട്. ജീന്‍സും കുറച്ച് ലൂസായ സലാല ടൈപ്പ് പാന്റ്സും ടോപ്പുമാണ് അധികവും ഉപയോഗിക്കുക. അത്തരം ഫോട്ടോകള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമ്ബോള്‍ ഇതുവരെ മോശം കമന്റൊന്നും വന്നിട്ടില്ല. കൂടുതലും പോസിറ്റീവ് കമന്റാണ്.’
‘ഫോട്ടോ ഷൂട്ടിന് ചിലപ്പോള്‍ വളരെ മോഡേണായ കോസ്റ്റ്യും ഉപയോഗിക്കേണ്ടി വരും. അത് ഫേസ്ബുക്കിലോ മറ്റോ പോസ്റ്റ് ചെയ്താലും മുന്‍പത്തെപോലെ മോശം കമന്റ് വരാറില്ല.ആളുകളുടെ മനോഭാവത്തില്‍ വലിയ മാറ്റം വന്നിട്ടുണ്ട്. ചിലര്‍ക്ക് എന്നെ നാടന്‍ വേഷത്തില്‍ കാണാനായിരിക്കും ഇഷ്ടം. മറ്റ് ചിലര്‍ക്ക് മോഡേണ്‍ വേഷത്തിലും. ആരോഗ്യപരമായ വിമര്‍ശനങ്ങളാണ് കൂടുതലും ലഭിക്കുന്നത്.’ കേരള കൗമുദിയുമായുള്ള അഭിമുഖത്തില്‍ ഹണി റോസ് പറഞ്ഞു.