1. വൃത്തി നല്ല ചര്‍മത്തിന് വൃത്തിയും പ്രധാനം തന്നെ. ചര്‍മത്തില്‍ അഴുക്കുണ്ടാകാതെ നോക്കണം. രാത്രി കിടക്കുന്നതിന് മുന്‍പ് മുഖം കഴുകാന്‍ മറക്കരുത്. മുഖത്ത് ആവി പിടിക്കുന്നത് ചര്‍മസുഷിരങ്ങളിലെ അഴുക്ക് നീക്കും.
2. ക്രീമുകള്‍ സ്വന്തം ചര്‍മത്തിന് ചേര്‍ന്ന ക്രീമുകള്‍ നോക്കി വാങ്ങണം. ഒരേ ക്രീം തന്നെ തുടര്‍ച്ചയായി ഉപയോഗിക്കുകയും വേണം. അല്ലെങ്കില്‍ പ്രയോജനമുണ്ടാകില്ല. ആല്‍ഫ ഹൈഡ്രോക്സി ആസിഡ്, കൈനെറ്റിന്‍, ആന്റി ഓക്സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയ ക്രീമുകള്‍ നോക്കി വാങ്ങുന്നത് നന്നായിരിക്കും.
3. മുഖക്കുരു, കരുവാളിപ്പ് ചര്‍മത്തില്‍ എന്തെങ്കിലും അസ്വഭാവികതകളോ അലര്‍ജിയോ കണ്ടാലും മുഖക്കുരു, കരുവാളിപ്പ് തുടങ്ങിയ പ്രശ്നങ്ങള്‍ പൊടുന്നനെ വന്നാലും സ്കിന്‍ ഡോക്ടറെ കാണുക. അല്ലാതെ സ്വയം ചികിത്സ വേണ്ട. ഇത് ചിലപ്പോള്‍ പ്രശ്നങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കും.
4. മദ്യം, കാപ്പി, ശീതളപാനീയങ്ങള്‍ മദ്യം, കാപ്പി, ശീതളപാനീയങ്ങള്‍ തുടങ്ങിയവയുടെ ഉപയോഗം കഴിവതും കുറയ്ക്കുക.
5. പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ ഭക്ഷണവും നല്ല ചര്‍മത്തിന് പ്രധാനം തന്നെ. പച്ചക്കറികളും ഫലവര്ഗങ്ങളുമടക്കമുള്ള പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുക
6. വ്യായാമം വ്യായാമവും നല്ല ചര്‍മത്തിന് നല്ലതാണ്. കൊഴുപ്പടിയാത്ത നല്ല ശരീരത്തിന് പതിവായുള്ള വ്യായാമം ശീലമാക്കുക.
7. മുഖത്ത് ഐസ് പ്രയോഗം മുഖക്കുരു ഉള്ളവരും മുഖത്തിനു ക്ഷീണം തോന്നുന്നവരുമൊക്കെ മുഖത്ത് ഐസ് വച്ച് തുറക്കുന്നത് കാണാറുണ്
8. വെള്ളം കുടി മുട്ടിക്കരുത് തിരക്കേറിയ ജീവിതസാഹചര്യത്തിൽ പലർക്കും പറ്റുന്ന അബദ്ധമാണ് വളരെ കുറച്ചു മാത്രം വെള്ളം കുടിക്കുന്നു എന്നത്. എന്നാൽ ഇത് ശരീരത്തിനും ചർമ്മത്തിനും ഒരേ പോലെ ദോഷകരമാണ്. എത്ര കൂടുതൽ വെള്ളം കുടിക്കുന്നുവോ അത്രയേറെ ചെറുപ്പം നിലനില്ക്കും.