പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ ഓർമയ്ക്കായി തൃശ്ശൂർ തൃശ്ശൂര്‍ കൈലാസനാഥ സ്കൂളിലെ ലോഹിതദാസ് സ്‌മൃതിവനത്തോട് ചേര്‍ന്ന് സച്ചിക്കായുള്ള മാതളപ്പൂ തോട്ടം ഒരുങ്ങുന്നു. ലോഹിദാദാസിനായി സുഹൃത്തുക്കൾ ചേർന്നൊരുക്കിയ നീർമരുത് തോട്ടത്തിനരികെയാണ് സച്ചിക്കായുള്ള മാതളപ്പൂ വനം ഒരുങ്ങുക. ലോഹിതദാസിന്റെ ഓർമദിവസമായ ഇന്നലെ ആയിരുന്നു സച്ചിയുടെ ഓർമ്മയികായുള്ള മാതളപ്പൂ തോട്ടത്തിന്റെ ആദ്യ തൈ നട്ടത്. സച്ചിയുടെ സംവിധാനത്തിൽ ഒരുങ്ങിയ സൂപ്പർഹിറ്റ് ചിത്രം അനാർക്കലിയുടെ നിർമ്മാതാവായ രാജീവ് ഗോവിന്ദന്‍ ആണ് ഈ വാർത്ത തന്റെ ഫേസ്ബുക് പേജ് വഴി ആരാധകരെ അറിയിച്ചത്. രാജീവിന്റെ പോസ്റ്റ് ഇങ്ങനെ,
അനാർക്കലി എന്നാൽ അനാറിന്റെ പൂവ് എന്നർത്ഥം. മലയാളത്തിൽ മാതള പൂ, മാതള മലർ എന്നു പറയുന്നു. അനാർക്കലി എന്ന ചിത്രത്തിന്റെ രചനയും സംവിധാനംവും നിർവഹിച്ച നമ്മുടെ പ്രിയസുഹൃത്ത് സച്ചിയുടെ ഓർമയ്ക്കു വേണ്ടി മാതള ത്തിന്റെ ത്തൈയ് നടുന്നു. ലോഹിയുടെ ഓർമയ്ക്കായി നീര്മരുത് നടുന്ന ഉദ്യാനത്തിൽ ഇനി സച്ചിയുടെ ഓർമയ്ക്ക് മാതളവും ഉണ്ടാവും. ഇന്ന് ലോഹി സാറിൻ്റെ ഓർമ്മ ദിനം.. മലയാളത്തിൻ്റെ മഹാനായ കഥാകാരന് 10 വർഷങ്ങൾക്ക് മുമ്പ് ,തൃശ്ശൂരിലെ ഞങ്ങളുടെ ഒരു സൗഹൃദ കൂട്ടായ്മ ,അദ്ദേഹത്തിൻ്റെ നിർമ്മല സ്മരണക്കായ് ,അദ്ദേഹം എഴുതിയ 41 സിനിമകളുടെ പേരോടെ നീർമരുതുകളുടെ സ്മൃതി വനം ഒരുക്കിയിരുന്നു. ഇന്നും പരിപാലിച്ചു വരുന്നു. മരണാനന്തര ചടങ്ങുകൾ പൂർണ്ണമായും കഴിയുന്നതോടെ മാതള പൂന്തോട്ടത്തിൻ്റ ബാക്കി പണികൾ ആരംഭിക്കുന്നതാണ്. ലോഹിതദാസ് സ്മൃതി വനത്തോട് ചേർന്ന് ഇനി സച്ചിക്കായ് ഒരു മാതളക്കാടൊരുങ്ങും. പ്രാർത്ഥനയോടെ…
🙏Thank you all🙏അനാർക്കലി എന്നാൽ അനാറിന്റെ പൂവ് എന്നർത്ഥം. മലയാളത്തിൽ മാതള പൂ, മാതള മലർ എന്നു പറയുന്നു. അനാർക്കലി…
Gepostet von Rajeev Govindan am Samstag, 27. Juni 2020
ഈ കഴിഞ്ഞ ജൂൺ 18 നു ആണ് ഹൃദയാഘാതത്തെ തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ സച്ചി മരണപ്പെട്ടത്. സച്ചിയുടെ അപ്രതീക്ഷിത വിയോഗത്തിൽ ദുഃഖം പ്രകടിപ്പിച്ചു നിരവധി താരങ്ങൾ എത്തിയിരുന്നു. 48ആം വയസിൽ ആഗ്രഹങ്ങൾ പൂർത്തിയാക്കാതെയാണ് സച്ചി വിടവാങ്ങിയത്. ഏക എന്ന പ്രൊഡക്ഷൻ കമ്പനി തുടങ്ങുന്നതിനുള്ള തയാറെടുപ്പിലായിരുന്നു താരം.