ഗുലാബോ സീതാബോയ്ക്കും ശകുന്തള ദേവിക്കും ശേഷം അഞ്ചു ചിത്രങ്ങൾ കൂടി OTT റിലീസിന് ഒരുങ്ങുന്നു. ചിത്രങ്ങൾ ഉടൻ തന്നെ ഒടിടി (ഓവർ-ദി-ടോപ്പ്) പ്ലാറ്റ്ഫോമുകളിൽ പ്രദർശിപ്പിക്കുമെന്ന് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ അറിയിച്ചു.
കൊറോണ ഭീതിയെ തുടർന്ന് കുറഞ്ഞത് കുറച്ച് മാസമെങ്കിലും തിയേറ്ററുകൾ തുറക്കാൻ സാധ്യതയില്ലാത്തതും സിനിമ മേഖലയിൽ നഷ്ടം കൂടുന്നതും കാരണം, നിർമ്മാതാക്കൾ അവരുടെ സിനിമകൾ റിലീസ് ചെയ്യുന്നതിനായി സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകൾ കൂടുതലായി തിരഞ്ഞെടുക്കുകയാണ്. ഗുലാബോ സീതാബോയ്ക്ക് ലഭിച്ച മികച്ച സ്വീകാര്യത തന്നെയാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ നിർമ്മാതാക്കളെ പ്രേരിപ്പിച്ച ഘടകം. ആമസോൺ പ്രൈം, നെറ്റ്ഫ്ലിസ് തുടങ്ങിയ പ്ലാറ്റുഫോമുകൾ വഴിയാകും ചിത്രങ്ങൾ റിലീസ് ചെയ്യുക.
അക്ഷയ് കുമാർ ചിത്രം ലക്ഷ്മി ബോംബ്, അജയ് ദേവ്ഗൺ ചിത്രം ഭുജ് ദി പ്രൈഡ് ഓഫ് ഇന്ത്യ, സഞ്ജയ് ദുട്ട് ചിത്രം സഡക് 2, സുഷാന്ത് സിംഗ് രാജ്പുത് ചിത്രം ദിൽ ബെചാര, അഭിഷേക് ബച്ചൻ ചിത്രം ബിഗ് ബുൾ എന്നിവയാണ് OTT റിലീസിന് സാധ്യതയുള്ള ചിത്രങ്ങൾ. ഇതിൽ സുഷാന്ത് സിംഗ് രാജ്പുത് ചിത്രം ദിൽ ബെചാര അദ്ദേഹത്തിന്റെ ആത്മാവിനുള്ള സമർപ്പണമായി റിലീസ് ചെയ്യണമെന്ന് ആരാധകരും ആവിശ്യപ്പെടുന്നുണ്ട്. മഹേഷ് ഭട്ടിന്റെ ചിത്രം സടക്ക് 2 നെക്കുറിച്ചും വാർത്തകൾ പുറത്തുവരുന്നു. ആലിയ ഭട്ട്, സഞ്ജയ് ദത്ത്, പൂജ ഭട്ട്, ആദിത്യ റോയ് കപൂർ എന്നിവർ അഭിനയിച്ച ചിത്രം ഒടിടിയിൽ റിലീസ് ചെയ്യാം എന്നാണ് ചിത്രത്തിന്റെ നിർമ്മാതാക്കളുടെ തീരുമാനം. അക്ഷയ് കുമാർ അഭിനയിച്ച ചിത്രം ‘ലക്ഷ്മി ബോംബ്’ ഈദിന് റിലീസ് തീരുമാനിച്ചിരുന്നു. എന്നാൽ, തിയേറ്ററുകൾ അടച്ചതിനാൽ ചിത്രം ഇപ്പോഴും റിലീസ് ചെയ്തിട്ടില്ല. ഈ ചിത്രവും OTT റിലീസിന് തയാറെടുക്കുകയാണെന്നാണ് വാർത്തകൾ.