തന്റെ ഏറ്റവും മികച്ച സിനിമകളിലൊന്നായ ലെഫ്റ്റ് റൈറ്റ് ലെഫ്റ് പുറത്തിറങ്ങിട്ട് ഏഴ് വർഷമായി എന്ന് ഇന്ദ്രജിത്ത് അടുത്തിടെ സോഷ്യൽ മീഡിയ പേജിലൂടെ ആരാധകരെ അറിയിച്ചിരുന്നു. അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്ത് മുരളി ഗോപി തിരക്കഥയെഴുതിയ ചിത്രത്തിൽ ഇന്ദ്രജിത്ത് വട്ടു ജയൻ എന്ന പോലീസ് ഉദ്യോഗസ്ഥനായി ആണ് വേഷമിട്ടത്.
ഈ കഥാപാത്രത്തെ അവതരിപ്പിച്ചതിന് താരം വളരെയധികം പ്രശംസകൾ നേടിയിട്ടുണ്ട്. ചില സഹപ്രവർത്തകരും ഇന്ദ്രജിത്ത് അഭിനയിച്ചതിൽ വെച്ച് തങ്ങളുടെ പ്രിയപ്പെട്ട കഥാപാത്രമായി വട്ടു ജയനെ കാണുന്നുവെന്നും പറഞ്ഞിരുന്നു. താരത്തിന്റെ ഈ പോസ്റ്റിനു താഴെ മറ്റ് സഹപ്രവർത്തകരും ആരാധകരും കമെന്റുമായി എത്തിയിരുന്നു. കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തിനെ പ്രശംസിച്ചുകൊണ്ട് എത്തിയിരുന്നു.കുഞ്ചാക്കോ ബോബൻ പറഞ്ഞത് ഇങ്ങനെ, “എന്റെ ഫേവറിറ്റ് സിനിമയും ഇന്ദ്രന്റെ മികച്ച കഥാപാത്രവും വട്ടു ജയൻ.” അതേ കമെന്റിൽ തന്നെ, എന്റെയും പ്രിയ കഥാപാത്രവും മികച്ച ചിത്രവും വട്ടു ജയൻ തന്നെ എന്ന് നൈല ഉഷയും കമെന്റ് ചെയ്തു.
ഹലാൽ ലവ് സ്റ്റോറി, ആഹ, കുറുപ്, തുറമുഖം എന്നിവയുൾപ്പെടെ നിരവധി റിലീസുകൾ ഈ വർഷം ഇന്ദ്രജിത്തിന് ഉണ്ട്. സഹോദരൻ പൃഥ്വിരാജിനൊപ്പം അയൽവാഷിയിൽ ജോലിചെയ്യാനും തീരുമാനിച്ചു. ഒരുപിടി മികച്ച ചിത്രങ്ങൾ ആണ് ഈ കാലയളവിൽ ഇന്ദ്രജിത് മലയാളത്തിന് സമ്മാനിച്ചത്. ചെയ്ത ചിത്രങ്ങളും കഥാപാത്രങ്ങളും എല്ലാം തന്നെ പ്രേക്ഷക മനസ്സിൽ വളരെ ആഴത്തിൽ പതിഞ്ഞവയും ആണ്. ആഷിക് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രത്തിലൂടെ വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന ഇന്ദ്രജിത്തിന്റെ ഭാര്യയും നടിയുമായ പൂർണിമ ഇന്ദ്രജിത്ത് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. തുറമുഖത്തിലും പൂർണിമ വേഷമിടുന്നുണ്ട്.