ബോളിവുഡ് സിനിമയുടെ സ്വന്തം അഭിനേത്രിയാണ് അനുഷ്ക്ക ശർമ്മ. അഭിനേത്രി എന്ന നിലയിൽ മാത്രമല്ല നിർമ്മാതാവ് എന്ന നിലയിലും താരം ബോളിവുഡിൽ സജീവമാണ്. തരാം തന്റെ വിശേഷങ്ങള എല്ലാം സോഷ്യൽ മീഡിയയിലൂടെ മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. തന്റെ നിലപാടുകൾ വ്യക്തമാക്കുന്നതിൽ എന്നും അനുഷ്ക മുൻപന്തിയിൽ തന്നെയാണ്. ഇപ്പോഴിതാ അഭിനേത്രിയെന്ന നിലയിലും നിർമ്മാതാവ് എന്ന നിലയിലും കഴിവുള്ളവരെ താൻ എന്നും പിന്തുണയ്ക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അനുഷ്ക. അനുഷ്കയുടെ വാക്കുകളിലൂടെ,
“ബോളിവുഡിൽ ഞാൻ വളരെ രസകരമായ ഒരു യാത്രയിൽ ആണ്, എന്റെ നിർമ്മാണ കമ്പനിക്കായി കർനേഷിനൊപ്പം(സഹോദരൻ) എന്റെ അനുഭവങ്ങളിൽ നിന്ന് ഈ സുപ്രധാന പഠനങ്ങൾ പ്രയോഗിക്കാൻ ഞാൻ ശ്രമിച്ചു. എന്റെ ആദ്യ സിനിമ മുതൽ തന്നെ ഞാൻ വളരെ കഠിനാധ്വാനം ചെയ്തു, അങ്ങനെ എനിക്ക് അവസങ്ങൾ ലഭിചു. രാജ്യത്തെ മികച്ച ചലച്ചിത്ര പ്രവർത്തകരുമായി സഹകരിക്കുകയും മികച്ച എഴുത്തുകാരുമായും സംവിധായകരുമായും എല്ലാം പ്രവർത്തിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം., ”25 വയസുള്ളപ്പോൾ സ്വന്തം പ്രൊഡക്ഷൻ ഹൗസ് ക്ലീൻ സ്ലേറ്റ് ഫിലിംസ് ആരംഭിച്ച അനുഷ്ക പറഞ്ഞു.
“ഞാൻ 25 വയസിൽ ഒരു നിർമ്മാതാവായി മാറിയപ്പോൾ, സ്വന്തം കഴിവുകളിലൂടെ ഒരു മുദ്ര പതിപ്പിക്കാൻ ശ്രമിക്കുന്ന, സിനിമകളുടെ ബിസിനസ്സിലേക്ക് ചുവടുവെക്കാൻ ആഗ്രഹിക്കുന്ന ആത്മാർത്ഥതയുള്ള പ്രതിഭകളെ ഞാൻ പിന്തുണയ്ക്കുമെന്ന് തീരുമാനിച്ചിരുന്നു. അത് കൊണ്ട് തന്നെ എന്നും പുതിയ താരങ്ങൾക്കൊപ്പം സിനിമകൾ ചെയ്യാൻ ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല എന്ന് അനുഷ്കയുടെ സഹോദരൻ കർണേശും വ്യക്തമാക്കി.
പുതുമുഖ അഭിനേതാക്കൾ, സംവിധായകർ, സാങ്കേതിക വിദഗ്ധർ എന്നിവരുമായി ഞങ്ങൾ തുടർച്ചയായി പ്രൊജെക്ടുകൾ ചെയ്തിട്ടുണ്ട്. പുതിയ പ്രതിഭകൾ സിനിമയിലേക്ക് കൊണ്ടുവരുന്ന ഊർജവും പുതിയ ആശയങ്ങളും എന്നും പ്രചോദനം നൽകുന്നു, അത് തുടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കർണേഷ് പറഞ്ഞു.
പുതിയതായി സിനിമയിലേക്ക് വരുന്നവർക്ക് അവരുടേതായ ആശയങ്ങളും വ്യക്തിത്വവും ഉണ്ട്. അത് സിനിമയ്ക്ക് കൂടുതൽ ഗുണം ചെയ്യുന്നു. മാത്രവുമല്ല പുതിയതായി എത്തുന്നവർ അവരുടെ കഠിനാധ്വാനവും കഴിവും കൊണ്ട് സിനിമയിൽ ഉയരണമെന്ന ലക്ഷ്യത്തോടെ എത്തുന്നവർ ആണ്. അത് കൊണ്ട് തന്നെ അവർ സിനിമയ്ക്ക് വേണ്ടി അവരുടെ മികച്ച പ്രകടനം തന്നെയാകും കാഴ്ചവെക്കുക്ക. അത് കൊണ്ട് ഞങ്ങൾ ഇനിയും കഴിവുള്ളവരെ പിന്തുണയ്ക്കും-അനുഷ്ക പറഞ്ഞു.