ലോക്ക് ഡൗണിനു ശേഷം മലയാള സിനിമ കൂടുതൽ പ്രതിസന്ധി ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ലോക്ക് ഡൗൺ ഇളവുകളോടെ സിനിമ നിർമ്മാണം പുനരാരംഭിക്കാൻ സർക്കാർ നിർദ്ദേശം നൽകിയെങ്കിലും സംവിധായകരും നിർമ്മാതാക്കളും തമ്മിൽ തർക്കങ്ങൾക്ക് വഴി തെളിച്ചിരിക്കുകയാണ്. പുതിയ സിനമകള്‍ നിലവില്‍ മുടങ്ങിക്കിടക്കുന്ന സിനിമകള്‍ പൂര്‍ത്തീകരിച്ച ശേഷം മതിയെന്ന പ്രൊഡ്യൂസര്‍മാരുടെ സംഘടന ഉള്‍പ്പെടെ മുന്നോട്ട് വച്ച നിലപാട് തള്ളിക്കൊണ്ട് കഴിഞ്ഞ ദിവസം സംവിധായകൻ ലിജോ ജോസ് എത്തിയിരുന്നു. ജോലി ചെയ്യരുതെന്ന് ആരും പറയരുത്. കലാകാരന്മാരുടെ ആത്മാഭിമാനം ചോദ്യം ചെയ്യരുതെന്നും വ്യക്തമാക്കി ലിജോ ജോസ് പെല്ലിശേരി കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ തന്റെ നിലപാട് കുറിച്ചിരുന്നു.
ഇപ്പോഴിതാ സംഭവം കൂടുതൽ വഷളായിരിക്കുകയാണ്. ലിജോ ജോസിനെതിരെ തന്റെ ഫേസ്ബുക്കിലൂടെ മറുപടി നൽകിയിരിക്കുകയാണ് നിർമാതാവായ അനിൽ തോമസ്. അനിൽ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ,
സിനിമ ഞങ്ങള്‍ക്ക് ബിസിനസ് ആണ്. നമ്മള് ജീവിക്കുന്ന രാഷ്ട്രം സ്വതന്ത്ര്യമാണ്. നിര്‍മാതാവാണ് സിനിമയുടെ സൃഷ്ടാവ്. അയാളുടെ അധ്വാനിച്ചുണ്ടാക്കിയ പണമാണ് സിനിമയുടെ കരുത്ത്. ഇപ്പോള്‍ നമ്മള് ഒരു മഹാമാരിക്ക് നടുവിലാണ്. ഒരു യുദ്ധമാണിത്. തൊഴില്‍ രഹിതരായ ലക്ഷക്കണക്കിന് ആളുകള്‍, സ്വത്വ പ്രതിസന്ധി, ദാരിദ്ര്യം, മരണങ്ങള്.. എല്ലാവരും അതിജീവനത്തിനായി പൊരുതുകയാണ്. അതില്‍ ജീവനക്കാരുണ്ട് പണം നിക്ഷേപിക്കുന്നവരുണ്ട്.
ഒന്നിച്ച് നില്ക്കുക എന്നത് മാത്രമാണ് മുന്നോട്ട് പോവാന്‍ മുന്നിലുള്ള വഴി. അത് ആത്മരതിക്കാര്‍ക്ക് പറ്റിയ ഇടമല്ല. അതുകൊണ്ട് സമയത്തിനായി കാത്തിരിക്കൂ.ഈ പരീക്ഷണ സമയത്ത് ജീവിക്കാന്‍ ശ്രമിക്കു.കല സൃഷ്ടിക്കുന്നതിനും ആളുകളെ രസിപ്പിക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനും മനുഷ്യന്റെ പ്രവൃത്തി ജോലിചെയ്യുക എന്നതാണ്, സൃഷ്ടി എന്നത് ദൈവത്തിന്റെയും.
അങ്ങോട്ട് നല്കുമ്ബോഴേ ബഹുമാനം തിരിച്ചു കിട്ടൂ. പരാജിതരുടെ ശക്തിയെ ഒരിക്കലും കുറച്ചുകാണരുത്. ജയവും പരാജയവും സംഭവിക്കാന്‍ നിമിഷങ്ങള്‍ മാത്രം മതി, ഞങ്ങള്‍ ബിസിനസുകാരാണ്, എല്ലാറ്റിനുമുപരി അതാണ് ഞങ്ങളുടെ മുന്‍ഗണന..
അടികുറിപ്പ് : അന്യന്റെ വയറ്റിലെ അമേദ്യം കണ്ട് പന്നിയെ വളര്‍ത്തി ശീലിച്ചവന് പണം മുടക്കുന്നവന്റെ വിഷമം മനസിലാകില്ല, അല്ലേടാ !?’-അനില്‍ കുറിച്ചു.
For us cinema is also money making,a business, expression of visions definitely comes at a cost in Cinema …
Gepostet von Anil Thomas am Donnerstag, 25. Juni 2020