കറന്റ് ബില്ലിന്റെ ചിത്രങ്ങൾ പങ്കുവെച്ചു നിരവധി താരങ്ങൾ മുന്‍പും എത്തിയിട്ടുണ്ട്. എന്നാൽ തന്റെ കറന്റ് ബിൽ യെത്രയായെന്നു ഇത്തവണ പറഞ്ഞിരിക്കുന്നത് അനീഷ് ഉപാസന ആണ്. തന്റെ വീട്ടിൽ വന്ന കറന്റ് ബില്ലിന്റെ ചിത്രത്തിനൊപ്പം “കരണ്ട്”തിന്നുന്ന ബിൽ വന്നിട്ടുണ്ട് എന്ന അടിക്കുറിപ്പും സംവിധായകൻ കൂട്ടിച്ചേർത്തിട്ടുണ്ട്. മാസങ്ങൾക്ക് ശേഷമാണ് ബിൽ വരുന്നതെങ്കിലും വലിയ തുകതന്നെയാണ് വന്നിരിക്കുന്നത്. മുന്‍പും തങ്ങളുടെ കറന്റ് ബില്ലിന്റെ ചിത്രങ്ങൾ പങ്കുവെച്ചു താരങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.
"കരണ്ട്"തിന്നുന്ന ബിൽ വന്നിട്ടുണ്ട്..!!
Gepostet von Aniesh Upaasana am Donnerstag, 11. Juni 2020
11,273 രൂപയാണ് അനീഷ് ഉപാസനയ്ക്ക് ഈ മാസം വന്ന ബില്‍ തുക. 1700 രൂപ ആയിരുന്ന കറന്റ് ബില്ല് ഇപ്പോള്‍ ഭീമമായ തുകയില്‍ എത്തിനില്‍ക്കുന്നു. അനീഷ് ഉപാസനയുടെ പോസ്റ്റിന് പിന്നാലെ കമന്റുകളുമായി നിരവധി പേര് എത്തിയിരുന്നു. ഉപയോഗിക്കാത്ത വൈദ്യുതിയുടെ ചാര്‍ജ്ജ് നല്‍കുക എന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ബില്ല് കണ്ടിട്ട് അതിന്റെ വിവരങ്ങളൊന്നും മനസ്സിലാകുന്നില്ലെന്നും സംവിധായകന് കൂട്ടിച്ചേര്‍ത്തു.
ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അടയ്ക്കുന്നതിൽ കുഴപ്പമില്ലെന്നും ബില്ല് കണ്ടാൽ കാര്യങ്ങൾ ഒന്നും മനസിലാകുന്നില്ലെന്നും അദ്ദേഹം ചോദ്യങ്ങൾക്കു മറുപടിയായി പറഞ്ഞു. ബില്ലിൽ തെറ്റുണ്ടെന്നും കെ.എസ്.സി.ബിയിലെ സുഹൃത്തിന് താൻ വിവരം അറിയിച്ചിട്ടുണ്ടെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
മാറ്റിനി, സെക്കന്‍ഡ്സ്, പോപ്കോണ്‍ തുടങ്ങിയ സിനിമകളാണ് അനീഷ് ഉപാസനയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രങ്ങൾ ആണ്.