സൽമാൻ ഖാൻ നായകനായി എത്തിയ ഡബാങ് ചിത്രത്തിന്റെ സംവിധായകൻ ആയിരുന്നു അഭിനവ് കശ്യപ്. എന്നാൽ ഇപ്പോൾ സൽമാനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് അഭിനവ്. ഫേസ്ബുക്കിലൂടെയായിരുന്നു അഭിനവ് കശ്യപിന്റെ തുറന്നുപറച്ചില്‍ നടത്തിയത്. പണവും രാഷ്ട്രീയവും അധോലോകബന്ധങ്ങളും ഉപയോഗിച്ച് ആരെയും ഭീഷണിപ്പെടുത്താനും ഇല്ലാതാക്കാനും സല്‍മാന്‍ഖാന് മടിയില്ലെന്ന് അഭിനവ് കശ്യപ് ഫേസ്ബുക്കില്‍ കുറിച്ചു.
സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്ന് അഭിനവ്. മാനേജ്‌മെന്റ് ഏജന്‍സികള്‍ക്ക് ഇത്തരംമരണങ്ങളില്‍ കൃത്യമായ പങ്കുണ്ട്. ദബാങ്ങിനു ശേഷം മറ്റൊരു സിനിമ ചെയ്യാനൊരുങ്ങിയപ്പോള്‍ തനിക്ക് സല്‍മാന്റെ കുടുംബത്തില്‍ നിന്നും എതിര്‍പ്പുകളും പീഡനങ്ങളും നേരിടേണ്ടി വന്നു. ശ്രീ അഷ്ടവിനായക് ഫിലിംസുമായി ചേര്‍ന്നാണ് രണ്ടാമത്തെ ചിത്രം തീരുമാനിച്ചിരുന്നത്. ഞാനുമായി ചേര്‍ന്ന് സിനിമയെടുക്കരുതെന്ന് പ്രൊഡക്ഷന്‍ കമ്ബനിയുടെ തലവനെ വരെ അവര്‍ വിളിച്ച് ഭീഷണിപ്പെടുത്തി. ഒടുവില്‍ അവരില്‍ നിന്നും അഡ്വാന്‍സ് തുക തിരിച്ചുവാങ്ങി വയാകോം പിക്‌ചേഴ്‌സുമായി സഹകരിക്കേണ്ടി വന്നു.
കഴിഞ്ഞ പത്തു വര്‍ഷങ്ങളായി താന്‍ ഇത് അനുഭവിക്കുന്നതാണ് എന്നും തന്റെ കയ്യില്‍ നിരവധി തെളിവുകള്‍ ഉണ്ടെന്നും അഭിനവിന്റെ കുറിപ്പില്‍ പറയുന്നു. എന്റെ ശത്രുക്കാളാരാണെന്ന് എനിക്കറിയാം. സലിം ഖാന്‍, സല്‍മാന്‍ ഖാന്‍, അര്‍ബാസ് ഖാന്‍, സൊഹാലി ഖാന്‍ എന്നിവരാണ് അവരെന്നും അഭിനവ് വ്യക്തമാക്കുന്നു.
ദബാംഗ് എന്ന ചിത്രത്തിന് ശേഷം സ്വതന്ത്രമായി ഒരു ചിത്രം ചെയ്യാന്‍ തയ്യാറായ അഭിനവിനെതിരെ നിരന്തരമായ പീഡനങ്ങള്‍ ആയിരുന്നു സല്‍മാന്‍ ഖാന്റെ കുടുംബത്തില്‍ നിന്നും ഉണ്ടായത്. മറ്റ് നിര്‍മാണ കമ്ബനികളുമായി ഇദ്ദേഹം കരാര്‍ ഒപ്പിടാന്‍ തയ്യാറായെങ്കിലും സല്‍മാന്‍ ഖാന്റെ ഭീഷണിക്ക് മുമ്ബില്‍ അവരെല്ലാം വഴങ്ങിയെന്നും അഭിനവ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.
തന്റെ കരിയര്‍ മാത്രമല്ല വ്യക്തിജീവിതവും തകര്‍ക്കുവാന്‍ ഇവര്‍ ശ്രമിച്ചെന്നും അഭിനവിന്റെ കുറിപ്പില്‍ വ്യക്തമാക്കുന്നു. കുടുംബാംഗങ്ങളെ അപകടപ്പെടുത്തുമെന്നും ബലാത്സംഗം ചെയ്യുമെന്നും വരെ ഭീഷണികള്‍ നേരിട്ടു. സല്ലുവിന്റെ ഇഷ്ടങ്ങള്‍ക്ക് മുമ്ബില്‍ മുട്ടുമടക്കാത്തതിന്റെ പേരില്‍ ആണ് ഇത്രയും പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നത് എന്നും അദ്ദേഹത്തിന്റെ ഇഷ്ടത്തിനനുസരിച്ച് മാറുവാന്‍ തനിക്ക് സാധിക്കില്ല എന്നും അഭിനവ് പറയുന്നു. മീ ടൂ, ബോയ്‌കോട്ട് സല്‍മാന്‍ ഖാന്‍ എന്നീ ഹാഷ്ടാഗുകളോടെയാണ് അഭിനവ് കുറിപ്പ് പങ്കുവച്ചത്. കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
My appeal to the Government to launch a detailed investigation. Rest in peace Sushant Singh Rajput… Om Shanti.. But…
Gepostet von Abhinav Singh Kashyap am Montag, 15. Juni 2020