കന്നഡ നടനും നടി മേഘ്ന രാജിന്റെ ഭർത്താവുമായ ചിരഞ്ജീവി സർജയുടെ മരണം കുടുംബത്തിന് മാത്രമല്ല സിനിമ ലോകത്തെ ഒട്ടാകെ നടുക്കത്തിൽ ആഴ്ത്തിയിരുന്നു. മേഘ്ന 4 മാസം ഗർഭിണി കൂടി ആണെന്നുള്ള വാർത്ത പുറത്തു വന്നതോട് കൂടി സിനിമ പ്രേമികളുടെയും കണ്ണ് നിറഞ്ഞൊഴുകിയിരുന്നു. തന്റെ ആദ്യത്തെ കൺമണിയെ ഒരുനോക്ക് കാണാതെ തന്റെ പ്രിയതമൻ യാത്രയായത് ഉൾക്കൊള്ളാൻ മേഘ്നയ്ക് ഇനിയും കഴിഞ്ഞിട്ടില്ല. സർജയുടെ ശവസംസ്കാര ചടങ്ങുകളിൽ ഹൃദയം തകർന്നിരിക്കുന്ന മേഘ്നയെ കുടുംബാംഗൾ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നതും മേഘ്ന പൊട്ടിക്കരയുന്നതുമെല്ലാം ആരാധകരുടെ ഹൃദയത്തെ കീറിമുറിച്ചിരുന്നു. ഇപ്പോഴിതാ തന്റെ പ്രിയതമനെ കുറിച്ച് മേഘ്ന ഇൻസ്റ്റാഗ്രാമിൽ എഴുതിയ വാക്കുകൾ വീണ്ടും ആരാധകരെ കണ്ണീരിൽ ആഴ്ത്തിയിരിക്കുകയാണ്. സർജയെ മേഘ്ന എത്രമാത്രം സ്നേഹിച്ചിരുന്നുവെന്നു താരത്തിന്റെ വരികളിൽ കൂടി വ്യക്തമാണ്.
ചീരു, ഞാന്‍ ഒരുപാട്, ഒരുപാട് ശ്രമിച്ചു. നിന്നോട് പറയാനുള്ളതെല്ലാം എഴുതാന്‍ എനിക്ക് പറ്റുന്നില്ല. ഈ ഭൂമിയിലെ ഒരു വാക്കിനും നീ എനിക്ക് ആരായിരുന്നു എന്ന് പറഞ്ഞു തരാന്‍ കഴിയില്ല. എന്റെ സുഹൃത്ത്, എന്നെ കാമുകന്, എന്റെ പങ്കാളി, എന്റെ കുഞ്ഞ്, എന്റെ ആത്മവിശ്വാസം, എന്റെ ഭര്‍ത്താവ്. നീ ഇതിനൊക്കെ മുകളിലാണ്. ഓരോ തവണ വാതിലിലൂടെ പുറത്തേക്ക് നോക്കുമ്ബോഴും നീ അവിടെ ഇല്ല. വീടെത്തി എന്ന് നീ പറയുന്നില്ല. അത് ആലോചിക്കുമ്ബോള്‍ എന്റെ ഹൃദയം പിടയുന്നു.
ഓരോ ദിവസവും നിന്നെ തൊടാന്‍ ആകില്ലെന്ന് അറിയുമ്ബോള്‍, ആയിരം മരണത്തേക്കാള്‍ വേദനാജനകമാണ് എന്റെ അവസ്ഥ. ഒരു മാന്ത്രികനെ പോലെ എനിക്ക് ചുറ്റിലും നീ ഉണ്ടെന്ന് ചിലപ്പോള്‍ തോന്നും. നീ എന്നെ വല്ലാതെ സ്നേഹിച്ചിരുന്നു. നിനക്ക് എന്നെ ഒറ്റയ്ക്കാക്കി പോകാനാകില്ല, പോകാനാകുമോ? നമ്മുടെ കുഞ്ഞ്, നീ എനിക്ക് തന്ന വലിയ സമ്മാനം. നമ്മുടെ സ്നേഹത്തിന്റെ അടയാളമാണ്. നമ്മുടെ കുഞ്ഞായി വീണ്ടും നീ ഭൂമിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനായി എനിക്ക് ഇത്രയും കാത്തിരിക്കാനാവുന്നില്ല.
നിന്റെ പുഞ്ചിരി വീണ്ടും കാണുവാനായി ഇത്രയും കാത്തിരിക്കാനാവില്ല. നീ എന്നെയും ഞാന്‍ നിന്നെയും കാത്തിരിക്കുന്നു. എനിക്ക് ശ്വാസമുള്ളിടത്തോളം കാലം നീ എന്നില്‍ ജീവിക്കും. നീ എന്നിലുണ്ട്, ഞാന്‍ നിന്നെ സ്നേഹിക്കുന്നു – മേഘ്ന രാജ് ഇന്‍സ്റ്റഗ്രാമില്‍ എഴുതി.