സുശാന്ത് സിംഗ് രജപുതിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡിലെ അധികാരവാഴ്ചയും കുടുംബാധിപത്യവും ചര്‍ച്ചയായപ്പോള്‍ മലയാള സിനിമയിലും പുതുതായി വരുന്നവര്‍ ഒതുക്കപ്പെടുന്നുവെന്ന് നടന് നീരജ് മാധവ് തന്റെ ഫേസ്ബുക് കുറിപ്പിലൂടെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ നീരജ് മാധവിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഫെഫ്കയും സിനിമാ പ്രവര്‍ത്തകരില്‍ ചിലരും. മലയാള സിനിമയിൽ മുളയിലേ നുള്ളുന്നവർ ഉണ്ടെന്നു നീരജ് കുറിപ്പിൽ പറഞ്ഞിരുന്നു. അത് ആരോക്കെയാണെന്നു നീരജ് വ്യക്തമാക്കേണം എന്ന് ആവിശ്യപെട്ടുകൊണ്ട് ഫെഫ്ക താരങ്ങളുടെ സംഘടനയായ അമ്മയ്ക്ക് കത്തയച്ചു.
അഭിനയലോകത്ത് എത്തുന്ന താരങ്ങളില്‍ സിനിമാപാരമ്ബര്യമുള്ളവര്ക്കാണ് കൂടുതല്‍ പരിഗണന ലഭിക്കുന്നതെന്നും അല്ലാത്തവരെ മാറ്റി നിര്‍ത്തുന്ന പ്രവണത ഏറെയുണ്ടെന്നും നീരജ് പറഞ്ഞിരുന്നു . വളര്‍ന്നുവരുന്ന ഒരു താരത്തിനെ മുളയിലെ നുള്ളുന്നതിന് ഒരു സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും താരം ആരോപിക്കുകയുണ്ടായി.
മലയാള സിനിമയില്‍ മുളയിലെ നുള്ളുന്നവരുണ്ടെന്ന പരാമര്‍ശം ആരെയൊക്കെ ഉദ്ദേശിച്ചാണെന്ന് നീരജ് വ്യക്തമാക്കണമെന്നും അങ്ങനെ ഉള്ളവരെ ഒഴിവാക്കാന്‍ ഒപ്പം നില്‍ക്കുമെന്നും ഫെഫ്ക അറിയിക്കുകയുണ്ടായി. നീരജിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം ഉണ്ടെന്നും ഫെഫ്ക ചൂണ്ടിക്കാട്ടുന്നു. മലയാളസിനിമയിലും താരങ്ങള്‍ വിവേചനം നേരിടുന്നുവെന്ന് നീരജിന്റെ വെളിപ്പെടുത്തലിന് പിന്നാലെ നിരവധി പേരാണ് താരത്തിന്റെ കുറുപ്പിനെ എതിർത്തുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.
ബോളിവുഡ് നായകൻ സുഷാന്ത് സിങിന്റെ മരണം ബോളിവുഡ് സിനിമ ലോകത്തുള്ള തരംതിരുവുകൾ മൂലമാണെന്നുള്ള വാർത്തകൾ പുറത്തിറങ്ങിയതോടെയാണ് ഇത്തരം തരംതിരുവുകൾ ബോളിവുഡിൽ മാത്രമല്ല ഇങ്ങു മലയാളം സിനിമ ലോകത്തും ഉണ്ടെന്നു തുറന്നു പറഞ്ഞുകൊണ്ട് നീരജ് മാധവ് എത്തിയത്. ഒപ്പം സുഷാന്തിനെ പോലുള്ള ഒരു നടന് സിനിമയിൽ പിടിച്ചു നില്ക്കാൻ കഴിഞ്ഞില്ല, അപ്പോൾ മലയാള നടന്മാരുടെ അവസ്ഥ എടുത്തു പറയേണ്ടതില്ലല്ലോ എന്നും നീരജ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു.