കഴിഞ്ഞ ദിവസം രാത്രിയിൽ ആണ് മലയാള സിനിമ ലോകത്തെ ഒന്നാകെ പിടിച്ചുകുലുക്കിയ ആ ദുഃഖ വാർത്ത എത്തിയത്. തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയെന്ന സച്ചിദാനന്ദൻ മരണത്തിലേക്ക് യാത്രയായത്. ഹൃദ്രോഗ ബാധയെത്തുടര്‍ന്നു ജൂബിലി മിഷന് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യ നില ഗുരുതരമായതിനെ തുടർന്ന് താരത്തിനെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. തുടർന്ന് രാത്രി 10 മണിയോടെയായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി മലയാള സിനിമ ലോകം പ്രാര്‍ഥിക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായ ഈ വേർപാട്. സച്ചിയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി നിരവധി താരങ്ങൾ ആണ് എത്തിയത്.
നഷ്ടപ്പെടരുതെന്ന് ഒരുപാട് ആഗ്രഹിച്ച, പ്രാര്‍ത്ഥിച്ച ഒരു നഷ്ടം കൂടി… ഒത്തിരി നേരത്തെയാണ് ഈ യാത്ര…ഒരുപാട് കാതലും കഴമ്ബുമുള്ള കഥകള്‍ മനസ്സിലുള്ള ഒരു എഴുത്തുകാരന്… പ്രതിഭയാര്‍ന്ന ഒരുപാട് സിനിമകള്‍ ഇനിയും പ്രേക്ഷകര്‍ക്ക് നല്‍കാനുള്ള സംവിധായകന്… അതിലെല്ലാം ഉപരി മലയാള സിനിമാലോകത്തിന്റെ പകരം വെക്കാനില്ലാത്ത ഒരു സമ്ബത്ത്… അതായിരുന്നു സച്ചിയേട്ടന്. നഷ്ടമായത് ഒരു സഹപ്രവര്‍ത്തകനെ മാത്രമല്ല… നല്ലൊരു സുഹൃത്തിനെയും സഹോദരനെയുമാണ്..! നഷ്ടങ്ങളുടെ നിരയിലേക്ക് ഇപ്പോഴൊന്നും ഇടം പിടിക്കരുതായിരുന്ന വിജയങ്ങളുടെ മാത്രം തോഴന്… പകരം വെക്കാനില്ലാത്ത ആ കഥാപാത്രങ്ങളിലൂടെ തന്നെ സച്ചിയേട്ടന് ഇനിയും ജീവിക്കും. ആദരാജ്ഞലികള്‍ സച്ചിയേട്ടാ, എന്നാണ് സൂരജ് വെഞ്ഞാറന്മൂട് പറഞ്ഞത്.
ഒരിക്കലും മറക്കാനാകാത്ത സഹോദരന്റെ വേര്‍പാട് എന്നാണ് നടന് ദിവീപ് സച്ചിയെക്കുറിച്ച് ഓര്‍ത്തിരിക്കുന്നത്. ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. ഇങ്ങനെയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പ്രിയപ്പെട്ട സച്ചി, രാമലീലയിലൂടെ എനിക്ക് ജീവിതം തിരിച്ച് തന്ന നീ വിടപറയുമ്ബോള്‍ വാക്കുകള്‍ മുറിയുന്നു, എന്ത് പറയാന്‍. ഒരിക്കലും മറക്കാനാവാത്ത സഹോദരന്റെ വേര് പാടില് കണ്ണീര് അഞ്ജലികള്‍.
കാതലും കഴമ്ബുമുള്ള ഒരു എഴുത്തുകാരന്. പ്രതിഭയാര്‍ന്ന സംവിധായകന്. അതിലെല്ലാം ഉപരി മലയാള സിനിമാലോകത്തിന്റെ പകരം വെക്കാനില്ലാത്ത ഒരു സമ്ബത്ത്. അതായിരുന്നു സച്ചി. നഷ്ടമായത് ഒരു സഹപ്രവര്‍ത്തകനെ മാത്രമല്ല. നല്ലൊരു സുഹൃത്തിനെയും സഹോദരനെയുമാണ്..! നഷ്ടങ്ങളുടെ നിരയിലേക്ക് ഇപ്പോഴൊന്നും ഇടം പിടിക്കരുതായിരുന്ന വിജയങ്ങളുടെ തോഴന്. പകരം വെക്കാനില്ലാത്ത ഈ പ്രതിഭയുടെ കഥാപാത്രങ്ങളിലൂടെ തന്നെ സച്ചി ഇനിയും ജീവിക്കും. എന്നാണ് ഷാജി കൈലാസ് തന്റെ സോഷ്യൽ മീഡിയയിൽ എഴുതിയത്.
ഒരു പുഞ്ചിരിയില്‍ ഒരു ജന്മത്തിന്റെ ഊര്‍ജം പകര്‍ന്നു തന്നവന്…സച്ചീ… ആദരാഞ്ജലികള്‍… നീ വിജയകരമായ ഒരു കരിയറിന്റെ ചവിട്ടുപടികള്‍ കയറുകയായിരുന്നു .. സംവിധാനത്തിലും തിരക്കഥയിലും ഒരുപോലെ കഴിവു തെളിയിച്ച പ്രതിഭ ..ഡ്രൈവിങ് ലൈസന്‍സ്, അയ്യപ്പനും കോശിയും എന്നീ സിനിമകളുടെ കമേര്‍സ്യല്‍ ഹിറ്റ് ഞാനും സന്തോഷത്തോടെയും അഭിമാനത്തോടെയും നോക്കി കാണുകയായിരുന്നു. ഒരു പാട് ചിരിയും ചിന്തയും ബാക്കിവച്ച്.. എന്റെ അനുജന് പോയി ..വിങ്ങുന്ന മനസ്സില്‍ നിന്ന് ഈ പ്രതിഭയ്ക്ക് …ആദരാഞ്ജലികള്‍ എന്നാണ് മുകേഷ് അറിയിച്ചത്.
ജീവിച്ചിരിക്കുമ്ബോള്‍ ഞങ്ങള്‍ നിങ്ങളെ ഒരുപാട് സ്നേഹിച്ചു. മരിക്കുമ്ബോഴും അങ്ങനെതന്നെ. മുന്നറിയിപ്പൊന്നുമില്ലാതെയാണ് നിങ്ങള്‍ പോയത്, ഒരുപാട് വേഗത്തില്‍. അഗാധമായ വ്യസനമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും ദൈവം കാക്കട്ടെ”, ബിജു മേനോനും ഫെയ്സ് ബുക്കില്‍ കുറിച്ചു.
You ll be terribly missed Sachietta!!😞
Gepostet von Tovino Thomas am Donnerstag, 18. Juni 2020
അകാലത്തിൽ അണഞ്ഞുപോയ പ്രതിഭയ്ക്ക് ആദരാഞ്ജലികൾ
Gepostet von Mammootty am Donnerstag, 18. Juni 2020
Sachy sir.Another irrevocable loss to cinema. Sending love and strength to the bereaved family and loved ones 🙏🏽
Gepostet von Parvathy Thiruvothu am Donnerstag, 18. Juni 2020