നടൻ അശ്വിൻ കുമാർ ക്ലൗഡ് ഒൻപതിലാണെന്ന് തോന്നുന്നു. ട്രെഡ് മില്ലിൽ ഓടുന്ന നടൻ കമൽ ഹാസനെ അനുകരിച്ചുകൊണ്ട് അദ്ദേഹം ചെയ്ത വീഡിയോ ഇപ്പോൾ വൈറലാകുന്നു. കുഞ്ചാക്കോ ബോബൻ, അജു വർഗീസ് എന്നിവരുൾപ്പെടെ നിരവധി അഭിനേതാക്കൾ വീഡിയോ ഷെയർ ചെയ്തു.
എന്നാൽ ഇത് ഏറ്റവും ഇഷ്ടപെട്ടത് മറ്റാർക്കുമല്ല, സാക്ഷൽ കമൽ ഹാസനു തന്നെ. അശ്വിൻ തന്നെയാണ് ഇത് തന്റെ സോഷ്യൽ മീഡിയ പേജ് വഴി ആരാധകരുമായി പങ്കുവെച്ചത്. ജേക്കബിന്റെ സ്വർഗരാജ്യം എന്ന ചിത്രത്തിലൂടെ അശ്വിൻ മലയാളി സിനിമ പ്രേക്ഷകർക്ക് സുപരിചിതൻ ആണ്. ഇന്ദ്രജിത്തിന്റെ വരാനിരിക്കുന്ന ചിത്രമായ ആഹയുടെയും ഭാഗമാണ് അദ്ദേഹം.
View this post on InstagramAlways wanted to do a dance on the treadmill.But after watching this,am having second thoughts🤔Just mind blowing and mind filling performance by Ashwin Bro🕺🏻 Great job man👏🏽👏🏽👏🏽 (Lemme look at other ways😜)
വളരെയേറെ അത്ഭുതത്തോടുക്കൂടിയാണ് കുഞ്ചാക്കോ ബോബൻ അശ്വിന്റെ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. മലയാള സിനിമയിലെ യുവതാരങ്ങളിൽ നൃത്തം നന്നായി ചെയ്യുന്ന ഒരാളാണ് കുഞ്ചാക്കോ ബോബൻ. നടന്റെ നൃത്തത്തെ പ്രശംസിച്ചുകൊണ്ട് നിരവധി താരങ്ങളും എത്തിയിരുന്നു. എന്നാൽ അശ്വിന്റെ നൃത്തം കണ്ടിട്ട് താൻ അത്ഭുതപെട്ടുപോയെന്നാണ് കുഞ്ചാക്കോ ബോബൻ വരെ പറയുന്നത്.
സിനിമ മേഖലയിലെ പ്രമുഖർ ഉൾപ്പടെ നിരവധി പേരാണ് അശ്വിന്റെ നൃത്തം കണ്ടിട്ട് അദ്ദേഹത്തിന് ആശംസയുമായി എത്തിയത്. കമല ഹാസൻ അവതരിപ്പിച്ച നൃത്ത രംഗം ആയിരുന്നു അശ്വിൻ വീണ്ടും പുനരാവിഷ്ക്കരിച്ചത്.